വാസിങ്ടൺ ഡി സി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് എണ്ണവിലയും ബോണ്ട് യീൽഡും ഉയർന്നത് യു.എസ് ഓഹരി വിപണിയിൽ കനത്ത ഇടിവിന് കാരണമായി.
തുടർച്ചയായ മൂന്നാം ദിവസമാണ് വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിലുണ്ടായ മിസൈലാക്രമണങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി. ഡൗ ജോൺസ് 0.79%-വും, എസ് ആൻഡ് പി 500 0.71%-വും, നാസ്ഡാക് 1.03%-വും ഇടിഞ്ഞു.
ആഗോളതലത്തിൽ ബോണ്ട് യീൽഡ് കുത്തനെ ഉയർന്നത് ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും വായ്പാച്ചെലവ് വർദ്ധിപ്പിക്കുമെന്നും ഇത് ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



