Monday, September 28, 2026

ഉത്സവം

കോട്ടയ്ക്കൽ:–കോട്ടയ്ക്കൽ കിഴക്കെ കോവിലകം വക പാണ്ഡ മംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പള്ളിവേട്ട എഴുന്നെള്ളിപ്പ് ഇന്ന് നടക്കും രാത്രി 8 മണിക്ക് പാണ്ടിമേളത്തിൻ്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ് നടക്കും.രാവിലെ 7 മണിക്ക് ആനയൂട്ട്, 1030 ന് ശ്രീരാജ് കിള്ളിക്കുറിശ്ശി മംഗലം അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, വൈകിട്ട് 6.30ന് ശ്രീലക്ഷ്മി രാജ്, സന്ധ്യ പ്രശാന്ത് വാരിയർ, രോഹിണി വാരിയർ എന്നിവർ ചേർന്നവതരിപ്പിക്കുന്ന ശ്രീകൃഷ്ണാർപ്പണം ന്യത്തസംഗീത ശിൽപ്പം ‘ എന്നിവ നടക്കും.നാളെ (ശനി) ആറാട്ടോടെ ഉൽസവം സമാപിക്കും.പഞ്ചവാദ്യവുമുണ്ട്.

ഉൽസവബലിദിനമായ ഇന്നലെ രാവിലെ പ്രത്യേക പൂജകളോടെ ഉൽസവബലി നടന്നു.ഉച്ചക്ക് 11 മണിക്കാരംഭിച്ച പ്രസാദ ഊട്ട് 2.30 മണി വരെ നീണ്ടു. നൂറു കണക്കിന് ഭക്തർപ്രസാദ ഊട്ടിൽ പങ്കെടുത്തു. വൈകുന്നേരം സ്വാതി കാടാമ്പുഴയുടെ ന്യത്താർച്ചന, വിഖ്യാത വയലിൻ വിദ്വാൻ അനുരൂപ് സി.എസും, ശിഷ്യ കുമാരി ഗംഗശശിധരനും ചേർന്നവതരിപ്പിച്ച വയലിൻ ഫ്യൂഷൻ കാണികളുടെ മനം കവർന്നു.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ