Wednesday, October 9, 2024
Homeനാട്ടുവാർത്തഇതാ ഒരു മാതൃകാ കൂട്ടായ്മ

ഇതാ ഒരു മാതൃകാ കൂട്ടായ്മ

കോട്ടയ്ക്കൽ. യുവാക്കൾ ഒത്തുകൂടിയാൽ സമൂഹത്തിനു എന്തു ഗുണമുണ്ടാകണം എന്നതിനു ഉത്തമമാതൃകയാണു വീണാലുക്കലിലെ ഈ കൂട്ടായ്മ. നാലര വർഷത്തിനുള്ളിൽ ഇവർ കൈവയ്ക്കാത്ത മേഖലകളില്ല. 3 നിർധന കുടുംബങ്ങൾക്കു സൗജന്യമായി വീടുകൾ നിർമിച്ചു നൽകിയതാണു അതിൽ പ്രധാനം. നാലാമത്തെ വീടിന്റെ പണി അവസാനഘട്ടത്തിലുമാണ്.

വീണാലുക്കൽ മഹല്ലിനു കീഴിലാണു നിർധനരെയും അവശവിഭാഗങ്ങളെയും സഹായിക്കാനായി എണ്ണൂറോളം യുവാക്കൾ സംഘടിച്ചത്. വാട്സാപ് കൂട്ടായ്മ രൂപീകരിക്കുകയാണു ഇവർ ആദ്യം ചെയ്തത്. വീടുനിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ ചിലർ ഏറ്റെടുത്തു. മറ്റു അംഗങ്ങൾ സാമ്പത്തിക സഹായം നൽകി. കൂട്ടായ്മയിലെ തന്നെ ചിലർ ശ്രമദാനമായി വീടുനിർമാണത്തിൽ പങ്കാളികളുമായി. എംആർസി മുല്ലപ്പറമ്പ് എന്ന സന്നദ്ധസംഘടനാ പ്രവർത്തരാണു

പ്രധാന ജോലിയായ പടവ് ഏറ്റെടുത്തത്.
പ്രദേശവാസികളിൽ നിന്നു അപേക്ഷകൾ ക്ഷണിക്കുകയാണു ആദ്യം ചെയ്യുന്നത്. 3 സെന്റ് സ്ഥലമെങ്കിലും സ്വന്തമായുള്ള ഏറ്റവും നിർധനരായ ആളുകൾക്കാണു വീടുകൾ നിർമിക്കുന്നത്.

സ്വന്തം സ്ഥലം ഇല്ലെങ്കിൽ ഭൂമി വാങ്ങാനാവശ്യമായ ഇടപെടൽ യുവനിര നടത്തും. 10 ലക്ഷം രൂപയോളം ചെലവഴിച്ചാണു ഓരോ വീടും നിർമിക്കുന്നത്. ഒരു വർഷം ഒരു വീട് എന്നതാണു ലക്ഷ്യം. കാട്ടുപാടം, ആസാദ്നഗർ, പുഴച്ചാൽ എന്നിവിടങ്ങളിലാണു വീടുകൾ നിർമിച്ചത്. ആസാദ്നഗറിലാണ് നാലാമത്തെ വീടും ഒരുക്കുന്നത്.

8 പൊതുകിണറുകളും ഇവർ ഇതിനകം നിർമിച്ചുകഴിഞ്ഞു.ഇവയ്ക്കുപുറമേ പ്രളയം തുടങ്ങിയ അത്യാവശ്യ സമയങ്ങളിൽ സഹായിക്കാനായി സന്നദ്ധസേന, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം, അനാഥ കുടുംബങ്ങളെ സഹായിക്കൽ, പെയിൻ ആൻഡ് പാലിയേറ്റീവ്, നിർധനരായ കുട്ടികൾക്കു വിദ്യാഭ്യാസ സഹായം, അഗതികൾക്കു വിവാഹ സഹായം, വിധവാ സഹായം തുടങ്ങിയ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തിവരുന്നു. അൻവർ ഹിബ (പ്രസി.), വാഴയിൽ അൻസാരി(സെക്ര.), സിദ്ദീഖ് തേക്കിൽ (ട്രഷ.) എന്നിവരാണു കൂട്ടായ്മയുടെ സാരഥികൾ.
– – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments