Monday, May 20, 2024
Homeനാട്ടുവാർത്തദേശീയ സുരക്ഷിതത്വ ദിനാഘോഷം- അവാർഡ് ദാന ചടങ്ങു സംഘടിപ്പിച്ചു.

ദേശീയ സുരക്ഷിതത്വ ദിനാഘോഷം- അവാർഡ് ദാന ചടങ്ങു സംഘടിപ്പിച്ചു.

കോട്ടയ്ക്കൽ:   53 – മത് ദേശീയ സുരക്ഷ വാരാഘോഷത്തിന്റെ ഭാഗമായി കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വൈദ്യശാല കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങ് ജോയിന്റ് ജനറൽ മാനേജർ ഗ്രൂപ്പ് ക്യാപ്റ്റൻ യു പ്രദീപ് ഉദ്ഘാടനം ചെയ്തു. ഫാക്ടറി മാനേജർ ഡോ: പി രാംകുമാർ അധ്യക്ഷത വഹിച്ചു. ഫാക്ടറി ജീവനക്കാർക്ക് പെരിന്തൽമണ്ണ എം വി ഐ പി കെ മുഹമ്മദ് ഷഫീഖ് റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് എടുത്തു.

ഡെപ്യൂട്ടി ഫാക്ടറി മാനേജർ ഡോ: എ എം നാരായണൻ സ്വാഗതവും. ഡോ: വിജേഷ് നന്ദിയും പറഞ്ഞു. വിവിധ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ജീവനക്കാർക്കുള്ള ഉപഹാരം ചടങ്ങിൽ നൽകി. റോഡ് സുരക്ഷാ ക്ലാസ്സെടുത്ത എം വി ഐ പി കെ മുഹമ്മദ് ഷെഫീക്കിന് കോട്ടക്കൽ ആര്യവൈദ്യശാല ഉപഹാരം നൽകി ആദരിച്ചു.

ഫോട്ടോ: റോഡ് സുരക്ഷാ ക്ലാസ്സെടുത്ത എം വി ഐ പി കെ മുഹമ്മദ് ഷെഫീക്കിന് കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഉപഹാരം ഡോ : രാംകുമാർ നൽകി ആദരിക്കുന്നു.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments