Thursday, June 25, 2026
Homeകേരളംയൂട്യൂബിലൂടെ അപകീർത്തികരമായ വാർത്ത നൽകിയെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

യൂട്യൂബിലൂടെ അപകീർത്തികരമായ വാർത്ത നൽകിയെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

യൂട്യൂബിലൂടെ അപകീർത്തികരമായ വാർത്ത നൽകിയെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് രേഖപ്പെടുത്തിയത്. മാഹി സ്വദേശിനി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേൽ ആണ് പൊലീസിൻ്റെ നടപടി.

യൂട്യൂബ് ചാനലിലൂടെ തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്ന് ചൂണ്ടിക്കാട്ടി മാഹി സ്വദേശിനിയായ യുവതി നൽകിയ പരാതി നൽകിയിരുന്നു. ഡിസംബർ 23നാണ് ചാനൽ വഴി ഷാജൻ സ്ക്കറിയ വീഡിയോ സംപ്രേഷണം ചെയ്തത്. വീഡിയോയിൽ തന്നെ അപകീർത്തിപെടുത്തി എന്നും സമൂഹത്തിനു മുന്നിൽ മോശക്കാരിയായി ചിത്രീകരിച്ചെന്നും ആണ് യുവതി പരാതിയിൽ പറഞ്ഞത്.

പരാതിയെ തുടർന്ന് തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടിൽ നിന്ന് ഇന്ന് രാത്രിയോടെ ഷാജനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 75(1)(4), കെപി ആക്ട് 120(o) എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഷാജനെ ഉടൻ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുമെന്നാണ് വിവരം. നാളെ കോടതിയിൽ ഹാജരാക്കിയേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com