Tuesday, September 17, 2024
Homeകേരളംടിപ്പർ ലോറി കുഴൽ കിണറും കാറും ഇടിച്ചു തകർത്തു: നാട്ടുകാരുടെ ജീവൻ തുലാസിൽ

ടിപ്പർ ലോറി കുഴൽ കിണറും കാറും ഇടിച്ചു തകർത്തു: നാട്ടുകാരുടെ ജീവൻ തുലാസിൽ

അമിതഭാരം കയറ്റുവന്ന ടിപ്പർ ലോറി അട്ടച്ചാക്കൽ ഈസ്റ്റ് മുക്കിൽ കുഴൽ കിണറും കാറും ഇടിച്ചു തകർത്തു, നാട്ടുകാരുടെ ജീവൻ തുലാസിൽ, അധികൃതർക്ക് മൗനം.

കോന്നി ചെങ്ങറ പാറമടയിൽ നിന്ന് അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങൾ ജനങ്ങൾക്ക് ഭീഷണി ആകുന്നു. അട്ടച്ചാക്കൽ ഈസ്റ്റ് മുക്ക് ജംഗ്ഷനിലെ ജല വിതരണത്തിനുള്ള പൊതു കുഴൽ കിണർ അമിത വേഗത്തിൽ എത്തിയ ടിപ്പർ ലോറി ഇടിച്ചു തകർത്ത് നിർത്താതെ പോവുകയുണ്ടായി. ഇന്ന് നിയന്ത്രണം വിട്ട ഒരു ടിപ്പർ തണ്ണിത്തോട് സ്വദേശി സജുവിന്റെ കാർ ഇടിച്ചു തകർത്തു.

ചെങ്ങറയിൽ അനധികൃത പാറ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും പ്രതിഷേധ പ്രകടനവും യോഗവും നടത്തുകയുണ്ടായിരുന്നു.കൊടുംവളവും കയറ്റിറക്ക ങ്ങളുമുള്ള അട്ടച്ചാക്കൽ – ചെങ്ങറ റോഡിലൂടെ അമിത ഭാരം കയറ്റിയാണ് വാഹനങ്ങൾ പോകുന്നതെന്നും സുരക്ഷിത മാനദണ്ഡങ്ങൾ പാലിക്കാതെ അനുവദനീയമായ അളവിൽ കുടുതൽ പാറയാണ് കടത്തുന്നതെന്നും ആക്‌ഷൻ കൗൺസിൽ ആരോപിച്ചിരുന്നു,

ആക്ഷൻ കൗൺസിൽ രൂപീകരണത്തിനു മുമ്പ് ഇതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കള്ളകേസുകൾ പാറമട മുതലാളിമാർ മലയാപ്പുഴ പോലീസിൽ കൊടുത്തിരുന്നു. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് പ്രതിഷേധയോഗം പഞ്ചായത്തംഗം ജോയിസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു 51 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഇതെല്ലാം ഇന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഒരു സംവിധാനമായി പാറമട മുതലാളിമാർക്ക് ഒപ്പം ചേർന്നിരിക്കുന്നു എന്നതാണ് പൊതു ജനങ്ങളുടെ പരാതി.

അനധികൃത പാറമടയുടെ പ്രവര്‍ത്തനം മൂലം സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയാണ് . പ്രതിക്ഷേധിക്കുന്ന ആളുകള്‍ക്ക് എതിരെ സംഘടിതമായി ആക്ഷേപം ചൊരിയുന്നു എന്നും പരാതി ഉണ്ട് . പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റി ഉടന്‍ അന്വേഷണം നടത്തി രേഖകള്‍ പരിശോധിക്കണം എന്നാണ് ആവശ്യം . മതിയായ രേഖകള്‍ ഉണ്ടെന്നു നാട്ടുകാരെ ബോധ്യപ്പെടുത്തുകയും വേണം .ഒപ്പം അപകടം നടന്നാല്‍ പൂര്‍ണ്ണ ചുമതല ബന്ധപെട്ട വകുപ്പുകള്‍ ഏറ്റെടുക്കണം . അനധികൃതമായി പാറ കടത്തുന്ന മുഴുവന്‍ വാഹനങ്ങളും പിടിച്ചെടുക്കണം എന്നും ആവശ്യം ഉയര്‍ന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments