തിരുവനന്തപുരം: വെള്ളനാട് കുളക്കോട് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീക്കുട്ടി- മഹേഷ് ദമ്പതികളുടെ മകള്‍ പത്തു വയസുകാരിയായ ദീക്ഷിതയെയാണ് വീട്ടിലെ ടോയിലറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം ദീക്ഷിതയും നാലുവയസുകാരി അനുജത്തിയും അപ്പൂപ്പനും അമ്മൂമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
കുട്ടിയുടെ അമ്മ ശിവരാത്രി പ്രമാണിച്ച് ക്ഷേത്രത്തിൽ പൊങ്കാലയ്ക്ക് പോയിരിക്കുകയായിരുന്നു. ഇളയകുട്ടിയുമായി കളിച്ചു ക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദീക്ഷിത ശുചി മുറിയിൽ കയറി വാതിലടച്ചത്. പിന്നീട് ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. പേനയ്ക്ക് വേണ്ടി കുട്ടികൾ തമ്മിൽ തർക്കം ഉണ്ടായതായി പൊലീസ് പറയുന്നു. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദീക്ഷിത. ശ്രീക്കുട്ടി ഭർത്താവുമായി പിണങ്ങി വിളപ്പിൽ ശാലയിൽ ആണ് താമസം. ഇവർ തമ്മിൽ വേർപിരിയാനുള്ള കേസ് കോടതിയിൽ നടക്കുകയാണ്. മൃതദേഹം പ്രാഥമിക പരിശോധനയ്ക്കുശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.



