Saturday, October 5, 2024
Homeകേരളംസംസ്ഥാനത്തു രജിസ്ട്രേഷൻ ഇല്ലാതെ ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരം: ആരോഗ്യ മന്ത്രി വീണാജോർജ്

സംസ്ഥാനത്തു രജിസ്ട്രേഷൻ ഇല്ലാതെ ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരം: ആരോഗ്യ മന്ത്രി വീണാജോർജ്

തിരുവനന്തപുരം :- മെഡിക്കൽ പ്രാക്ടീഷ്യനേഴ്സ് ആക്ട് 2021 പ്രകാരം രജിസ്റ്റർ ചെയ്യാത്ത ഡോക്ടർമാർ സംസ്ഥാനത്ത് പ്രാക്ടീസ് നടത്തുന്നത് കുറ്റകരമാണെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് പറഞ്ഞു.

നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താൻ പാടുള്ളു എന്നും മന്ത്രി വ്യക്തമാക്കി.

ക്ലിനിക്കൽ എസ്റ്റാബ്ളിഷമെന്റ് ആക്ട് പ്രകാരം ആശുപത്രിയിൽ ജോലി ചെയ്യുന്നവർ നിശ്ചിത യോഗ്യതയുള്ളവർ ആണോ എന്നും രജിസ്ട്രേഷൻ ഉള്ളവർ ആണോ എന്നും ഉറപ്പ് വരുത്തേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെന്നും കോഴിക്കോട് നടന്നസംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ട് നടപ്പിലാക്കാൻ എല്ലാവരുടെയം സഹായ സഹകരണങ്ങളും മന്ത്രി അഭ്യർത്ഥിച്ചു. നിയമം നടപ്പാക്കുന്നതിലെ സ്റ്റേ ഒഴിവാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണ്. ആശുപത്രികളിലും മറ്റും ജോലിക്ക് നിയോഗിക്കുന്നവർക്ക് കൃത്യമായ യോഗ്യത ഉണ്ടോ എന്ന് സ്ഥാപനങ്ങളുടെ മാനേജ്മെന്റുകൾ പരിശോധിച്ച് ഉറപ്പ് വരുത്തണം.

2019ൽ കൊല്ലത്ത് വ്യാജ ഗൈനക്കോളജി സർട്ടിഫിക്കറ്റുമായി ഒരു ഡോക്ടർ നടത്തിയ ചികിത്സയെത്തുടർന്ന് ഒരു യുവതി മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ചികിത്സിക്കുന്ന ഡോക്ടർ രജിസ്ട്രേഷൻ ഉള്ള ആളാണോ എന്ന് പൊതു സമൂഹത്തിന് അറിയാൻ സംവിധാനം വേണമെന്ന ചിന്ത മുന്നോട്ട് വരുന്നത്. ഇക്കാര്യത്തിൽ നടപടി വേണമെന്ന് സംസ്ഥാന മെഡിക്കൽ കൌൺസിലിനോട് ആവശ്യപ്പെട്ടിരന്നു. ഇതിനെ അടിസ്ഥാനത്തൽ രജിസ്ട്രേഷനുള്ള ഡോക്ടർമാരുടെ പേര് വിവരങ്ങൾ മെഡിക്കൽ കൌൺസിലിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.

മെഡിൽക്കൽ കൌൺസിലിലെ ഡോക്ടർമാരുടെ വിവരങ്ങൾ ആവശ്യമുള്ളവർക്ക് കാണുന്നതിനായി ക്യു.ആർ കോഡ് സംവിധാനം നടപ്പാക്കാനും കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments