Tuesday, June 16, 2026
Homeകേരളംറിമി ടോമിയ്ക്ക് യു എ ഇ ഗോൾഡൻ വിസ

റിമി ടോമിയ്ക്ക് യു എ ഇ ഗോൾഡൻ വിസ

ദുബായ്: പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമിക്ക് യു എ ഇ ഗോൾഡൻ വിസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ഛ് ഡിജിറ്റലാണ് റിമി ടോമിയ്ക്ക് വിസ നൽകിയത്. ഇ സി എച്ഛ് ഡിജിറ്റൽ സി ഇ ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും റിമി യു എ ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു .റിമി ടോമിയുടെ സഹോദരനും നടി മുക്തയുടെ ഭർത്താവുമായ റിങ്കു ടോമിയും ചടങ്ങിൽ പങ്കെടുത്തു. ദുബായ് ഇമിഗ്രേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ അദ്നാൻ മൂസയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com