നവോത്ഥാന കലാ-സാഹിത്യ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ മലയാറ്റൂരിൽ വെച്ച് കലാപ്രതിഭകളെ ആദരിച്ചു. നീലീശ്വരം ബേങ്ക് ഓഡിറ്റോറിയത്തിൽ” മലയാറ്റൂർ രാമകൃഷ്ണൻ നഗറിൽ” കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള യുവ കലാ പ്രതിഭകൾ അടക്കംപങ്കെടുത്തു.
സത്താർ മാസ്റ്റർ അദ്ധ്യക്ഷനായി. അശോകൻ (ചരിത്ര പ്രഭാഷണം) ഹൗവ്വടീച്ചർ കൊടുങ്ങല്ലൂർ (തുഞ്ചത്തെഴുത്തച്ചനെപ്പറ്റി സ്വന്തമായി എഴുതിയ മാപ്പിളപ്പാട്ട്). സ്റ്റാൻലി ജോസ് (ചലചിത്ര അവലോകനം )എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു..
അനഖ്, എൻ. സീതാദേവി മലയാറ്റൂർ, രാഘവൻ പുതിയേടുത്ത്, ആദിത്യ കെ. മലപ്പുറം, രാജൻ തെക്കുംഭാഗം ഇരിട്ടി. ഷൈനി അവറാച്ചൻ.നീലീശ്വരം, സീത മലയാറ്റൂർ എന്നിവർ ആശംസയർപ്പിച്ചു.
മലയാളി മനസ്സ് USA കുടുംബാംഗം അശോകൻ ചേമഞ്ചേരി മാഗസിൻ പ്രകാശനം ചെയ്തു. ആദിത്യ ഏറ്റുവാങ്ങി. ഈ ഒത്തുചേരലിന്ന് മുഖ്യ കാർമ്മികത്വം വഹിച്ച ശ്രീ. മുരളി ചേർത്തല സ്വാഗതം പറഞ്ഞു.



