Sunday, July 19, 2026
Homeകേരളംപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സി ബി ഐ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സി ബി ഐ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍

പത്തനംതിട്ട —-കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി ബി ഐയുടെ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍ . പത്തനംതിട്ട പൊതു മരാമത്ത് വിഭാഗം അഥിതി മന്ദിരത്തിലെ സി ബി ഐ ക്യാമ്പ് ഓഫീസില്‍ ആണ് നിക്ഷേപകര്‍ നേരിട്ട് എത്തി മൊഴി നല്‍കി വന്നിരുന്നത് . ലഭ്യമായ വിവരങ്ങള്‍ സി ബി ഐ സംഘം വിശകലനം നടത്തി വരുന്നതായാണ് വിവരം .

കോന്നി വകയാര്‍ ആസ്ഥാനമായി കേരളത്തിലും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചുകള്‍ ഉണ്ടായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം അത്രയും (രണ്ടായിരം കോടി എന്ന് പോലീസ് പ്രാഥമിക നിഗമനം ) മുക്കി എന്നാണ് കേസ് . കോന്നി പോലീസില്‍ ആണ് ആദ്യം പരാതി വന്നത് . പിന്നീട് ബന്ധപെട്ട ബ്രാഞ്ചുകളുടെ അധികാര പരിധിയില്‍ ഉള്ള മിക്ക പോലീസ് അധികാരികളിലും പരാതി വന്നു . എല്ലാ പരാതിയിലും എഫ് ഐ ആര്‍ ഉണ്ട് .

നല്ല നിലയില്‍ പ്രവര്‍ത്തിച്ച ഈ സ്ഥാപനത്തിലെ നിക്ഷേപകരുടെ പണം അത്രയും ഉടമകളുടെ അറിവോടെ കടത്തി എന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം . കോടികണക്കിന് രൂപ നിക്ഷേപിച്ച നിരവധി ആളുകള്‍ നാളിതുവരെ പരാതി ഉന്നയിച്ചില്ല . അത് കള്ളപ്പണത്തിന്‍റെ ഗണത്തില്‍ ആണ് എന്നാണ് സംശയം .

നിക്ഷേപകര്‍ ചേര്‍ന്ന് വകയാറില്‍ തുടങ്ങിയ സംരക്ഷണ സമിതികള്‍ പലതും പലതായി പിരിയുകയും പല പേരുകളില്‍ സമിതി പ്രവര്‍ത്തിച്ചും വരുന്നു .സ്ഥാപനം പൊളിഞ്ഞ വിവരം കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലൂടെ ആണ് നിക്ഷേപകര്‍ ആദ്യം അറിഞ്ഞതും അവര്‍ സംഘടിച്ചതും .

നിക്ഷേപകര്‍ നടത്തിയ സമരത്തിന്‍റെയും നിയമ നടപടികളുടെയും ഭാഗമായി കേസ് സി ബിഐ ആണ് ഇപ്പോള്‍ അന്വേഷിക്കുന്നത് . ഇതിന്‍റെ ഭാഗമായി നിക്ഷേപകരില്‍ നിന്നും തെളിവെടുപ്പ് നടത്തി . ഇപ്പോള്‍ സി ബി ഐയുടെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നു . ഇ ഡിയും ഉടമകളെ അറസ്റ്റ് ചെയ്തിരുന്നു .ഇപ്പോള്‍ എല്ലാവരും ജാമ്യത്തില്‍ ആണ് .

നിക്ഷേപകരുടെ പണം എവിടെയെല്ലാം നിക്ഷേപിച്ചു എന്ന് ഉടമകള്‍ക്ക് മാത്രം ആണ് അറിവ് ഉള്ളത് . കുറെ ഏറെ കെട്ടിടം ,വസ്തു ,വാഹനങ്ങള്‍ എന്നിവ അന്വേഷണ അധികാരികള്‍ കൈവശം വെച്ചു വരുന്നു എങ്കിലും ബഡ്സ് നിയമം അനുസരിച്ച് നിക്ഷേപകര്‍ക്ക് ഇതുവരെ നിക്ഷേപക തുക മടക്കി ലഭിച്ചില്ല . വാടക കെട്ടിടങ്ങളില്‍ ആണ് പല ബ്രാഞ്ചും പ്രവര്‍ത്തിച്ചു വന്നിരുന്നത് . ഇവിടെ ഉള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടെത്തി കോന്നി വകയാറിലെ പോപ്പുലര്‍ ഉടമകളുടെ കൈവശം ഉള്ള മറ്റൊരു കെട്ടിടത്തില്‍ ആണ് അധികാരികള്‍ സൂക്ഷിച്ചു വരുന്നത് . പോപ്പുലര്‍ ഫിനാന്‍സ് പൊളിഞ്ഞതിന് പിന്നാലെ നിരവധി സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങളും ഇതേ പോലെ തട്ടിപ്പ് നടത്തിയിരുന്നു .

കോടികണക്കിന് രൂപ എവിടെ ആണ് എന്ന് ഇന്നും അജ്ഞാതം ആണ് . അത് കണ്ടെത്തുവാന്‍ സി ബി ഐ അന്വേഷണം കൊണ്ട് സാധിക്കും എന്നാണ് നിക്ഷേപകരുടെ വിശ്വാസം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com