Wednesday, April 15, 2026
Homeകേരളംപാസ്പോർട്ടിന്റെ രൂപത്തിലാക്കി സ്വർണക്കടത്ത്;കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടിയത് 87 ലക്ഷത്തിന്റെ സ്വർണം`*

പാസ്പോർട്ടിന്റെ രൂപത്തിലാക്കി സ്വർണക്കടത്ത്;കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടിയത് 87 ലക്ഷത്തിന്റെ സ്വർണം`*

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കാസർകോട് പടന്ന സ്വദേശി കൊവ്വൽ വീട്ടിൽ പ്രതീശനിൽ നിന്നാണ് 1223 ഗ്രാം സ്വർണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും. സ്വർണ മിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

സ്വർണം കടത്തുന്നതിന് നൂതന വഴികൾ തേടി സ്വർണക്കടത്ത്സംഘങ്ങൾ. പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ സ്വർണമാണ് ശനിയാഴ്ച ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടിച്ചത്.

ചോക്ളേറ്റ് കവറിന്റെ രൂപത്തിലും പാന്റ്സിൽ പെയിന്റടിച്ചപോലെ തേച്ചതുമായ സ്വർണം കണ്ണൂർവിമാനത്താവളത്തിൽ പിടിച്ചിട്ടുണ്ട്. എളുപ്പംപിടിക്കാതിരിക്കാൻ ഓരോതവണയും പുതിയ രീതികൾ പരീക്ഷിക്കുകയാണ് സ്വർണക്കടത്തുകാർ. കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com