ഏഴംകുളം: പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഏഴംകുളത്താണ് സംഭവം. പുതുമല പാറയിൽ മേലേതിൽ മനോജ് (39) ആണ് മരിച്ചത്.
മനോജിന്റെ പരോൾ കാലാവധി ഇന്ന് അവസാനിക്കുമെന്നിരിക്കെയാണ് 39കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2016 ൽ അടൂർ സ്വദേശിയായ പീതാംബരൻ എന്ന ആൾ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് മനോജ്.