Saturday, October 5, 2024
Homeകേരളംകാറിലെ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസുകാരി ശ്വാസംമുട്ടി മരിച്ചു

കാറിലെ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടെയും മകള്‍ ഇഫയാണ് മരിച്ചത്.

ഇഫയും മാതാപിതാക്കളും സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കാറിന്റെ മുന്‍സീറ്റില്‍ മാതാപിതാക്കളോടൊപ്പം അമ്മയുടെ മടിയിലാണ് കുട്ടി ഇരുന്നത്.

അപകടത്തിന് പിന്നാലെ പുറത്തുവന്ന എയര്‍ബാഗ് മുഖത്ത് അമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ പിതാവ് രണ്ട് ദിവസം മുന്‍പാണ് വിദേശത്ത് നിന്നെത്തിയത്.അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പൊലീസ് നടപടി സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments