Sunday, June 23, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | മെയ് 19 | ഞായർ ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 19 | ഞായർ ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

 

നമ്മുടെ ജീവിതത്തിൻ്റെ ലഹരി എന്തിൽ?
—————————————————————–

പലപ്പോഴും മദ്യപിച്ച്, വഴിയിൽ കിടന്നിരുന്ന ജേഷ്ഠസഹോദനേയും കൊണ്ട് അനിയൻ ഒരു കൗൺസിലിംഗ് കേന്ദ്രത്തിലെത്തി. കൗൺസിലർ ജേഷ്ഠനോടു ചോദിച്ചു: “താങ്കൾ എങ്ങനെയാണ് മദ്യത്തിന് അടിമയായത്?” അയാൾ പറഞ്ഞു: “എൻ്റെ അച്ഛനും സൂഹൃത്തുക്കളും മദ്യപിക്കുമായിരുന്നു. അവരിൽനിന്നു കിട്ടിയതാണീ ശീലം”.

കൗൺസിലർ അനിയനോടു ചോദിച്ചു: “നിങ്ങൾ എന്താണു മദ്യപിക്കാത്തത്?”
അയാൾ പറഞ്ഞു: “എൻ്റെ അച്ഛനും സുഹൃത്തുകളും സ്ഥിരം മദ്യപിക്കുമായിരുന്നു. മദ്യമുണ്ടാക്കുന്ന ദുരന്തത്തേക്കുറിച്ച്, അവരുടെ ജീവിതത്തിൽ നിന്നും ഞാൻ മനസ്സിലാക്കി. അതിനാൽ, ഞാനെടുത്ത തീരുമാനമാണ്: ഒരിക്കലും മദ്യപിക്കയില്ലായെന്നത്”.

അഘോഷവസരങ്ങളെ മദ്യലഹരിയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നവരാരും, അവരെ ആശ്രയിച്ചു ജീവിക്കുന്നവരേക്കുറിച്ചു ചിന്തിക്കാറില്ല. അഴമുള്ള ബന്ധങ്ങളിൽ ലഹരിയുടെ ഒഴുക്കല്ല ഉണ്ടാകുക; തിരുത്താനുള്ള തൻ്റേടവും, ജീവിതത്തോടു തന്നെയുള്ള ലഹരിയുമായിരിക്കും. ആഘോഷത്തിൽ നിങ്ങളോടൊപ്പമുണ്ടാകുന്നവർ ആരും, ആകുലവേളകളിൽ കൂടെക്കാണണമെന്നില്ല.

ഓരോ ജീവിതവും ഒരു സന്ദേശമായി മാറണം: സന്മാർഗ ജീവിതത്തിൻ്റെയും ഉത്തരവാദിത്ത നിർവഹണത്തിൻ്റെയും.
നിങ്ങളെ നോക്കി വളരുന്നവർക്ക് ആവേശമാകണം, നിങ്ങളുടെ ജീവിതവും പെരുമാറ്റവും. നെല്ലും പതിരും വേർതിരിച്ച്, നല്ലതിനെ മാത്രം സ്വാംശീകരിക്കാനുള്ള ശേഷിയുള്ളവർക്കേ അതിനു കഴിയൂ.

അവനവനോടും, കൂടപ്പിറപ്പുകളോടുമുള്ള കടപ്പാടുകളെക്കാൾ വലുതാകരുത്, സൗഹൃദമൊരുക്കുന്ന, തിന്മയിലേക്കുള്ള ഒരു സ്വാധീനവും. എല്ലാ ദുശീലങ്ങൾക്കും ഒരു ന്യായീകരണം ഉണ്ടാകും. എന്നാൽ,ജീവൻ നഷ്ടപ്പെടുത്തിയിട്ട് എങ്ങനെയാണു ജീവിതം സംരക്ഷിക്കുക? ചുവപ്പു ലൈറ്റ് കത്തി നിൽക്കുമ്പോഴും, മുന്നോട്ടു വണ്ടിയോടിക്കാനുള്ള പ്രേരണ എവിടെ നിന്നാണെങ്കിലും, അതിനെ അതിജീവിച്ചേ മതിയാകൂ.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments