Saturday, December 7, 2024
Homeകേരളംനിരവധി ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

നിരവധി ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

പന്തളം നഗരസഭയിലുള്ള വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ നിരവധി ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. പ്രമുഖ ഹോട്ടലുകളിൽ നിന്നും കുഴിമന്തി, ചിക്കൻ, മീൻ, ബീഫ്‌ ഉൾപ്പെടെ നിരവധി ഭക്ഷണ സാധനങ്ങൾ ആണ് പിടിച്ചെടുത്തത്.

പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾ നഗരസഭ ആരോഗ്യവകുപ്പ് കുഴിച്ചുമൂടി. ശ്രീലക്ഷ്മി ഹോട്ടൽ, പൂരം റെസ്റ്റോറന്റ് (എസ്. എൻ ), ഇഫ്താർ ഹോട്ടൽ, കുടുംബശ്രീ കഫെ കടക്കാട്, ഫുഡ്‌ കോർട്ട് എന്നിവിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. ഹെൽത്ത്‌ സൂപ്രണ്ട് ബിനോയ്‌. ബി. ജി, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ദീപു മോൻ. പി. ആർ , മനോജ്‌. ഇ. കെ. അനീഷ, ഷഹന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments