Saturday, July 27, 2024
Homeകേരളംനാടിനെ കണ്ണീരിലാഴ്ത്തിയ കുട്ടികളുടെ കൊലപാതക കേസിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്തു

നാടിനെ കണ്ണീരിലാഴ്ത്തിയ കുട്ടികളുടെ കൊലപാതക കേസിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്തു

യു പി —-ഉത്തർപ്രദേശിലെ ബുഡൗണിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കുട്ടികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിന് ആഴത്തിലേറ്റ മുറിവാണ് മരണ കാരണം. മൂന്ന് ഡോക്ടർമാരുടെ പാനലാണ് രണ്ട് കുട്ടികളുടെയും പോസ്റ്റ്‌മോർട്ടം ചെയ്തത്.

പന്ത്രണ്ടു വയസ്സുള്ള മൂത്ത കുട്ടിയുടെ ശരീരത്തിൽ കഴുത്തിലും കൈകളിലും നെഞ്ചിലും വയറിലും ഉൾപ്പെടെ ആകെ ഒമ്പത് മുറിവുകളുണ്ടായിരുന്നു. എട്ടു വയസ്സുള്ള ഇളയ കുട്ടിക്ക് ആകെ 11 മുറിവുകളുണ്ടായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റാണ് ഇരുവരും മരിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മണ്ഡി സമിതി പോലീസ് സ്‌റ്റേഷന് പരിധിയിലെ ബാബ കോളനിയിൽ ബാർബറായി ജോലി ചെയ്യുന്ന സാജിത് (22) ആണ് തൻ്റെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കുട്ടികളെ കൊലപ്പെടുത്തിയത് . കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് ശേഷം പോലീസുമായുള്ള വെടിവെയ്പിൽ സാജിത്  കൊല്ലപ്പെട്ടു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments