ശിശുവികസന വകുപ്പിന്റെ 2023-24 ലെ മികച്ച അങ്കണവാടി വര്‍ക്കറായി തിരഞ്ഞെടുത്ത മറിയാമ്മ ജോര്‍ജിനെ പ്രമാടം ഗ്രാമ പഞ്ചായത്ത് ആദരിച്ചു.
പഞ്ചായത്തിലെ 52-ാം നമ്പര്‍ അങ്കണവാടി വര്‍ക്കറാണ്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എന്‍ നവനിത്ത് ഉപഹാരം നല്‍കി.
സാമൂഹികാധിഷ്ഠിത പരിപാടികള്‍, ദിനാചരണങ്ങള്‍, ആരോഗ്യവകുപ്പുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അവാര്‍ഡിനര്‍ഹമാക്കിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ,ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ പങ്കെടുത്തു.