Friday, March 21, 2025
Homeകേരളംലോറിയില്‍ കൊണ്ട് വന്ന 10 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ പിടികൂടി

ലോറിയില്‍ കൊണ്ട് വന്ന 10 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ പിടികൂടി

കൊല്ലം കൊട്ടാരക്കര കടക്കലിൽ കോടികളുടെ ലഹരിവസ്തുക്കൾ പിടികൂടി. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന ലഹരി വസ്തുക്കള്‍ ആണ്  പിടികൂടിയത് .

കടയ്ക്കൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ വെച്ചാണ് ലോറിയിൽ കൊണ്ടുവന്ന ലഹരിവസ്തുക്കൾ പിടികൂടിയത് . രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറു കണക്കിന് ചാക്കുകളില്‍ ആണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ അടക്കം ഉള്ള ലഹരി വസ്തുക്കള്‍ പിടിച്ചത് . മഞ്ചേരി നിവാസിയായ ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത് .

കേരളത്തില്‍ നിരോധിച്ച ലഹരി ഉല്‍പ്പന്നങ്ങളും കഞ്ചാവും ആണ് പിടികൂടിയത് . പല പ്രാവശ്യം ലോഡ് കണക്കിന് ലഹരി വസ്തുക്കള്‍ കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട ,തിരുവനന്തപുരം ഭാഗങ്ങളില്‍ ഇറക്കി എന്നാണ് പ്രാഥമിക വിവരം . ഡ്രൈവര്‍ ബഷീറിനെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു .

ബാംഗ്ലൂരിൽ നിന്നും നേരിട്ടു ഇത്രയും കോടി രൂപയുടെ ലഹരി വസ്തുക്കള്‍ ചെക്ക് പോസ്റ്റുകള്‍ മറികടന്നു ഒന്നിച്ചു കൊണ്ടു വരാന്‍ സാധ്യത ഇല്ലെന്നു ആണ് കരുതുന്നത് .പലപ്പോഴായി ഇറക്കിയ ലഹരി വസ്തുക്കള്‍ കേരളത്തില്‍ വലിയ രീതിയില്‍ സംഭരിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍ . ആവശ്യത്തിനു അനുസരിച്ച് വിവിധ ജില്ലകളില്‍ ഇറക്കുകയാണ് പതിവ് എന്നാണ് അറിയുന്നത് . കേരളത്തില്‍ അടുത്തിടെ പിടിച്ച ലഹരി വസ്തുക്കളില്‍ ഏറ്റവും ഉയര്‍ന്ന കിലോയാണ് രേഖപ്പെടുത്തിയത് .

കേരളത്തില്‍ നിരോധിച്ച പാന്‍ മസാല ഉള്ള ലഹരി വസ്തുക്കളുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ അന്യ സംസ്ഥാന തൊഴിലാകികള്‍ തന്നെ ആണ് . ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തിയാല്‍ ഉയര്‍ന്ന അളവില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്താം എങ്കിലും അത്തരം പരിശോധനയ്ക്ക് വ്യാപകമായി തുടക്കം കുറിച്ചിട്ടില്ല.

അന്യ സംസ്ഥാന തൊഴിലാളികള്‍ വല്യ ഒരു സംഘടിത ശക്തിയായി മാറിക്കഴിഞ്ഞു . പ്രാദേശിക തലത്തില്‍ തന്നെ പ്രദേശ വാസികളുടെ സഹായത്തോടെ ഗ്രൂപ്പ് കമ്മറ്റികള്‍ നിലവില്‍ ഉണ്ട് .ഇത്തരം വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ രാത്രിയില്‍ സന്ദേശങ്ങള്‍ പരസ്പരം കൈമാറുന്നുണ്ട് . ഇവര്‍ക്ക് എതിരെ ഉള്ള നീക്കം ഉണ്ടായാല്‍ സംഘടിച്ചു പ്രതിക്ഷേധിക്കുന്ന നള കേരളത്തില്‍ മുന്‍പ് കണ്ടതാണ് .

അഥിതി തൊഴിലാളികള്‍ എന്ന ഓമനപ്പേരില്‍ സര്‍ക്കാര്‍ വിളിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളില്‍ ഭൂരിപക്ഷവും ലഹരികള്‍ക്ക് അടിമകള്‍ ആണ് . മിക്കവരുടെയും കയ്യില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉണ്ട് .പ്രാദേശിക തലത്തില്‍ ഇവര്‍ക്ക് “സാധനങ്ങള്‍ “ലഭിക്കുന്നു .

കോടികണക്കിന് രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ സംഭരിച്ചു വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യുന്ന വലിയ മാഫിയ തന്നെ പിന്നില്‍ ഉണ്ട് എന്നാണ് കണ്ടെത്തല്‍ . അതില്‍ ഒരു ലോറിയില്‍ എത്തിച്ച കോടികളുടെ ലഹരി മാത്രം അനു ഇപ്പോള്‍ പിടികൂടിയത്. പതിനെണ്ണായിരം കിലോയ്ക്ക് മുകളില്‍ ഉള്ള ലഹരി വസ്തുക്കള്‍ ആണ് പിടികൂടിയത് . വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ആണ് പോലീസ് തയാറാകുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments