Friday, July 26, 2024
Homeകേരളംലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം’; ബിജെപിയിലേക്കില്ലെന്ന് ആവര്‍ത്തിച്ച് രാജേന്ദ്രന്‍*

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം’; ബിജെപിയിലേക്കില്ലെന്ന് ആവര്‍ത്തിച്ച് രാജേന്ദ്രന്‍*

ബി.ജെ.പിയില്‍ ചേരില്ലെന്ന് ആവര്‍ത്തിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല, സൗഹൃദസന്ദര്‍ശനം മാത്രം. പാര്‍ട്ടിയുമായി ചില പ്രശ്നങ്ങളുണ്ട്, അത് നേതാക്കള്‍ കൈകാര്യംചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു.

രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന നല്‍കിയാണ് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറെ ഡല്‍ഹിയിലെ വീട്ടിലെത്തി കണ്ടത്. എല്‍ഡിഎഫ് കണ്‍വെൻഷനില്‍ എസ് രാജേന്ദ്രൻ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലായിരുന്നു കണ്‍വെന്‍ഷനില്‍ രാജേന്ദ്രൻ പങ്കെടുത്തത്. ഇതോടെയാണ് ബിജെപിയിലേക്ക് എന്ന മുന്‍പുണ്ടായിരുന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമം ആയിരുന്നു

 

.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments