Tuesday, October 20, 2026
Homeകേരളംകൊല്ലത്തു ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു : ഭർത്താവും, മകനും ചികിത്സയിൽ

കൊല്ലത്തു ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു : ഭർത്താവും, മകനും ചികിത്സയിൽ

കൊല്ലം:  ഭക്ഷ്യവിഷബാധയെ തുടർന്നു ഛർദിയെ കുഴഞ്ഞുവീണ സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിനെത്തുടർന്ന് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ആ സമയത്ത് പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്ക് പോയി. വൈകിട്ട് ഭർത്താവ് എത്തി കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ