Thursday, November 19, 2026
Homeകേരളംസമരം തുടരുമെന്ന നിലപാടിലുറച്ച് എൽപിഎസ്ടി ഉദ്യോഗസ്ഥർ; ഇന്ന് പ്രതിഷേധം കൂടുതൽ ശക്തമാകാൻ സാധ്യത

സമരം തുടരുമെന്ന നിലപാടിലുറച്ച് എൽപിഎസ്ടി ഉദ്യോഗസ്ഥർ; ഇന്ന് പ്രതിഷേധം കൂടുതൽ ശക്തമാകാൻ സാധ്യത

തിരുവനന്തപുരം: സമരപന്തൽ പൊളിച്ചുനീക്കി സമരം തുടരുമെന്ന നിലപാടിൽ എൽപിഎസ്ടി ഉദ്യോഗസ്ഥർ. പോലീസ് നടപടിക്കെതിരെ ഇന്ന് കൂടുതൽ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത. സമരപ്പന്തൽ പൊളിച്ചതിൽ പ്രതിഷേധിച്ച് താത്ക്കാലിക പന്തൽ കെട്ടിയിരിക്കുകയാണ് ഡിവൈഎഫ്ഐ. വളർച്ചക്ക് പകരം എം ജയകൃഷ്ണൻ നിരാഹാരസമരം ഏറ്റെടുത്തിരിക്കുകയാണ്.

ഇന്നലെ രാത്രിയോടെ ഭരണസിരാകേന്ദ്രത്തിൻ്റെ പരിസരം സാക്ഷ്യം വഹിച്ചത് ഇടതു സർക്കാരിൻ്റെ കാലത്ത് പോലും ഉണ്ടാവാതിരുന്ന പോലീസ് നടപടിയാണ്. എന്നിട്ടും ഉദ്യോഗാർത്ഥികൾ സ്വീകരിച്ചത് സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ്. കാസര് ഗോഡ് സ്വദേശിയായ ഉദ്യോഗാര് ത്ഥി എം ജയകൃഷ്ണനാണ് ഇനിമുതല് നിരാഹാരം ഇരിക്കുക. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലാണ്. സമരം പ്രതിപക്ഷം ഏറ്റെടുക്കുന്ന കാഴ്ച്ച കൂടി ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിൽ കണ്ടു . ഡിവൈഎഫ്ഐ നിമിഷനേരം കൊണ്ട് ഉദ്യോഗാർത്ഥികൾക്കായി താത്കാലിക പന്തൽ നിർമ്മിച്ചു. ഇതും ആദ്യഘട്ടത്തിൽ പൊലീസ് തടഞ്ഞെങ്കിലും പിന്നീട് പിന്തിരിഞ്ഞു.

ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ചയും സമരപ്പന്തലിൽ എത്തി. ഉദ്യോഗാർത്ഥികൾക്കൊപ്പം നിരാഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എസ് സുജാതയടക്കുമുള്ള നേതാക്കളും സമരപ്പന്തലിൽ ഇന്ന് പോലീസ് നടപടിക്കെതിരെ കൂടുതൽ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത. യുഡിഎഫ് സർക്കാറിൻ്റേത് ജനാധിപത്യ സമരത്തോടുള്ള അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതികരിക്കുന്നു. അതേസമയം പന്തൽ പൊളിക്കാൻ ആവശ്യപ്പെട്ട് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നതായി പോലീസും വിശദീകരിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിൽ പന്തൽ കെട്ടി സമരം ചെയ്യരുതെന്ന് നിയമവശം ചൂണ്ടിക്കാണിച്ചായിരുന്നു നോട്ടീസ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ