തിരുവനന്തപുരം : സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമേകി ഇന്നും വില കുറഞ്ഞു. പവൻ ഒറ്റയടിക്ക് 1,600 രൂപ കുറഞ്ഞ് 1,02,520 രൂപയായി. ഗ്രാമിന് 200 രൂപ ഇടിവോടെ 12,815 രൂപയിലെത്തി.
കഴിഞ്ഞ മൂന്ന് ദിവസമായി 3,520 രൂപ. എങ്കിലും, ഒരു പവൻ സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയുമടക്കം വലിയ തുകതന്നെ നൽകേണ്ടി വരും. അതായത് 5 ശതമാനം പണിക്കൂലിയും, 3 ശതമാനം ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണം വാങ്ങാൻ 1,16,155 രൂപ നൽകണം.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷമാണ് മാസങ്ങളായി സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്തെ സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.



