കോഴിക്കോട്: വിവിധ ലോകകപ്പ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്ത ഫ്രീലാൻസ് സ്പോർട്സ് ലേഖകനും നോവലിസ്റ്റുമായ മലപ്പറമ്പ് ലൗ ഡെയ്ലിൽ ഭാസി മലപ്പറമ്പ് (85) അന്തരിച്ചു. സംസ്കാരം നാളെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
മലപ്പറമ്പ് കുളങ്ങരക്കണ്ടി ചന്തുക്കുട്ടിയുടെയും ചിരുതകുട്ടിയുടെയും മകനാണ് ജനിച്ചത്. മലപ്പറമ്പ് എൽ.പി.സ്കൂൾ, ചോലപ്പുറത്ത് യു.പി. സ്കൂൾ, സാമൂതിരി കോളേജ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, വെസ്റ്റ്ഹിൽ കേരള ഗവ. പോളിടെക്നിക്ക് വിതരണം വിദ്യാഭ്യാസത്തിനുശേഷം പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായി. 1996ലാണ് വിരമിച്ചത്.
1958ൽ ആദ്യനോവൽ ‘പാനപാത്രത്തിൻ്റെ കാമുകി’ പ്രസിദ്ധീകരിച്ചു. ഏഴ് തവണ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ (ആസ്ട്രിയ-സ്വിറ്റ്സർലണ്ട് 2008) മലയാള മനോരമയ്ക്കുവേണ്ടി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
പോളിടെക്നിക്കിൻ്റെയും കോഴിക്കോട് യാങ്ങ് ചാലഞ്ചേഴ്സ് ക്ലബ്ബിൻ്റെയും ജില്ലാ ഫുട്ബോൾ ടീമിൻ്റെയും ഫുട്ബോൾ ക്യാപ്റ്റനായി ടൂർണമെൻ്റുകൾ കളിച്ചു. വിവിധ സ്പോർട്സ് സംഘടനകളുടെയും കലാ-സാംസ്കാരിക സംഘടനകളുടെയും ഭാരവാഹിത്വം വഹിച്ചു. ജില്ലാ സ്പോർട്സ് വൈസ് പ്രസിഡൻ്റായിരുന്നു. പ്രേം നസീർ നായകനായ ‘ഫുട്ബോൾ ചാമ്പ്യൻ’ എന്ന സിനിമയിൽ അഭിനയിച്ചു. 2002 ലെ ലോകകപ്പ് വേദിയിൽ സോളിലെ (ദക്ഷിണ കൊറിയ) ഏറ്റവും മികച്ച വിദേശ ലേഖകനുള്ള അവാർഡ് നേടി.
കേരള ഫുട്ബോൾ ലവേഴ്സ് അസോസിയേഷൻ്റെ ഏറ്റവും മികച്ച ലോകകപ്പ് ലേഖകനുള്ള അവാർഡ് ലഭിച്ചു.ജലസേചനവകുപ്പിൽ നിന്ന് വിറമിച്ച എൻജിനീയർ പരേതയായ പാറക്കുളങ്ങര പാർവതിയാണ് ഭാര്യ. മക്കള് : സുതീഭ്, പ്രസീത്. മരുമക്കൾ : നിമ്മി, റിങ്കു കൊച്ചുമക്കൾ : ജാൻവി, വിദ്യുത്.



