Saturday, November 7, 2026
Homeകേരളംഎൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരപ്പന്തലിലേക്ക് തിരിച്ചെത്തി വളർമതി

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരപ്പന്തലിലേക്ക് തിരിച്ചെത്തി വളർമതി

തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരപ്പന്തലിലേക്ക് തിരിച്ചെത്തി വളർമതി. ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്ന് പരിശോധനകളിൽ വ്യക്തമായതിനെ തുടർന്നാണ് തിരിച്ചെത്തിയത്. വളർമതിയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് എൽപിഎസ് ടി ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു.

വളർമതിയുടെ ആശുപത്രിയിലെ സമയം പല കാരണങ്ങൾ പറഞ്ഞു ദീർഘിപ്പിക്കുന്നുവെന്നും വളർമതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും വളർമതിയെ തിരിച്ചുകൊണ്ടുവരും വരെ കൂട്ടനിരാഹാരം തുടരുമെന്നും ഉദ്യോ​ഗാർഥികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷമാണ് സമരപ്പന്തലിൽ എത്തിയത്. സമരം തുടരുമെന്നും വളർമതി അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ