Thursday, November 5, 2026
Homeകേരളംകെ -ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ

കെ -ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: കെ ടെറ്റ് യോഗ്യതയില്ലാതെ നിയമനമോ സ്ഥാനക്കയറ്റമോ ലഭിച്ച അധ്യാപകരെ പിരിച്ചുവിടാൻ ഉത്തരവ്. 2025 സെപ്റ്റംബർ ഒന്നിന് ശേഷം കെ ടെറ്റ് ഇല്ലാതെ നിയമിക്കപ്പെട്ടവരെ പിരിച്ചുവിടും.

എയ്ഡഡ് സ്കൂളിലെ അധ്യാപകരെ മാതൃ തസ്‌തികയിലേക്ക് തിരിച്ചയക്കാൻ മാനേജർമാർക്കും നിർദേശം നൽകുന്നുണ്ട്. യോഗ്യതയില്ലാത്തവർക്ക് ഇടത് സർക്കാറിന്റെ കാലത്ത് ഇളവുകൾ നൽകിയിരുന്നു. ബോണ്ട്‌ എഴുതി നൽകി കൊണ്ട് പ്രമോഷനും അംഗീകാരവും നൽകാമെന്നായിരുന്നു നിലപാട്. എന്നാൽ ഇളവുകളാണ് നിലവിൽ പൊതു വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചിരിക്കുന്നത്. യുഡിഎഫ് സർക്കാർ കെ – ടെറ്റുമായി ബന്ധപ്പെട്ട വ്യക്തതയ്ക്കായി സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകിയിട്ടുണ്ട്. വ്യക്തത വരുന്നതുവരെ ഇളവുകൾ നൽകേണ്ടതില്ലെന്നാണ് നിലപാട്.

ഇളവ് നൽകിയാൽ ഭാവിയിൽ നിയമ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും വിലയിരുത്തൽ ഉണ്ട്. പുതിയ തീരുമാനം സംസ്ഥാനത്തെ ആയിരത്തിനോട് അടുത്ത അധ്യാപകരെ ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. അധ്യാപക വിരുദ്ധ നിലപാട് പിൻവലിക്കണമെന്ന് ഇടത് അധ്യാപക സംഘടനകളും ആവശ്യപ്പെടുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ