Thursday, October 29, 2026
Homeകേരളംലൈസന്‍സില്ലാതെ 16 കാരന്‍ ബൈക്കും കാറും ഓടിച്ച സംഭവത്തില്‍ രക്ഷാകര്‍ത്താവിനെതിരെ കേസെടുത്തു

ലൈസന്‍സില്ലാതെ 16 കാരന്‍ ബൈക്കും കാറും ഓടിച്ച സംഭവത്തില്‍ രക്ഷാകര്‍ത്താവിനെതിരെ കേസെടുത്തു

പത്തനംതിട്ട: ലൈസന്‍സില്ലാതെ 16 കാരന്‍ ബൈക്കും കാറും ഓടിച്ച സംഭവത്തില്‍ രക്ഷാകര്‍ത്താവിനെതിരെ കേസെടുത്തു. കാറും ബൈക്കും അടൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എഴംകുളം സ്വദേശിയായ 16 വയസ്സുകാരന്റെ മാതാവിനെതിരെയും കൊല്ലം പാതിരിക്കല്‍ രവീന്ദ്രന്‍ എന്നയാള്‍ക്കെതിരെയുമാണ് കേസ്.

കൗമാരക്കാരന്‍ ഓടിച്ച കാര്‍ മാതാവിന്റെ പേരിലുള്ളതാണ്. രവീന്ദ്രൻ എന്നയാളുടെ പേരിലുള്ളതാണ് ബൈക്ക്. അടൂര്‍, കൊടുമണ്‍ പ്രദേശങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി കാറില്‍ സ്ഥിരമായി കറങ്ങുന്നതായി അടൂര്‍ ട്രാഫിക് പൊലീസിന് വിവരം ലഭിച്ചിരുന്നു. നഗരത്തിലെ തിരക്കേറിയ സമയങ്ങളില്‍പ്പോലും വിദ്യാര്‍ത്ഥി കാറില്‍ കറങ്ങിയിരുന്നുവെന്ന് കണ്ടെത്തി. വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി റീല്‍സായി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.

കൗമാരക്കാര്‍ വാഹനമോടിച്ച് അപകടം സൃഷ്ടിക്കുന്ന നിരവധി വാര്‍ത്തകള്‍ സമീപദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഒക്ടോബര്‍ 10ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു 19 കാരൻ മദ്യലഹരിയില്‍ മിനി കൂപ്പര്‍ ഓടിച്ച് മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. ഇവര്‍ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചിരുന്നു. അഡീഷണല്‍ ജഡ്ജിയുടെ മകനാണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെ രാത്രി വൈകി 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തുകയായിരുന്നു.

തിങ്കളാഴ്ച്ച കുളത്തൂപ്പുഴയിലുണ്ടായ വാഹനാപകടത്തിലും വാഹനമോടിച്ചത് 17 കാരനായ കൗമാരക്കാരനായിരുന്നു. കല്ലുവെട്ടാങ്കുഴി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആകാശ് ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍ മരിച്ചു. ആകാശ് ഓടിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ