Thursday, October 29, 2026
Homeകേരളംകോവളം സ്പാ പീഡനക്കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടറും അറസ്റ്റിൽ

കോവളം സ്പാ പീഡനക്കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടറും അറസ്റ്റിൽ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടറും അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ച് പീഡിപ്പിച്ച കേസിലാണ് ന​ഗരൂർ പഞ്ചായത്തിലെ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ മായ അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ഹെൽത്ത് ഇൻസ്പെക്ടറായ മായയും കോവളത്തെ സ്പായുടെ ബിനാമി ഉടമയാണെന്ന് പൊലീസ് പറഞ്ഞു. സ്പായുടെ മറ്റൊരു ഉടമയും കേസിലെ പ്രതിയുമായ തിരുവനന്തപുരം ന​ഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ സുഹൃത്താണ് മായ. കഴിഞ്ഞ ഒന്നരവർഷമായി അനുരൂപും മായയും സൗഹൃദത്തിലാണ്. ഇരുവരും ചേർന്നാണ് സ്പായ്ക്കായി പണം മുടക്കിയത്.

സ്പായിൽനിന്നുള്ള വരുമാനവും ഇവർ പങ്കുവെച്ചു. സ്പായിൽനിന്നുള്ള വരുമാനം അനുരൂപ് വഴി മായയുടെ ബാങ്ക് അക്കൗണ്ടിലും എത്തിയിരുന്നു. പെൺകുട്ടിയെ സ്പായിൽ കൊണ്ടുവന്നതും കുട്ടി പീഡനത്തിനിരയായതും മായ അറിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. ഇനി പെൺകുട്ടിയെ എത്തിച്ച ഇടനിലക്കാരെ കൂടി കണ്ടെത്താനുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ