Thursday, October 29, 2026
Homeകേരളംഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷൻ തെളിമ 3.91 ലക്ഷം പിഴ ചുമത്തി; 8 സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ...

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷൻ തെളിമ 3.91 ലക്ഷം പിഴ ചുമത്തി; 8 സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു

ആലപ്പുഴ, മാവേലിക്കര, കായംകുളം, ഹരിപ്പാട് മേഖലകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഓപ്പറേഷൻ തെളിമയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ ഭക്ഷ്യസുരക്ഷ നിയമലംഘനങ്ങൾക്കെതിരെ 3,91,000 രൂപ പിഴ ചുമത്തി. വൻതോതിൽ എണ്ണക്കടികൾ വിതരണം ചെയ്യുന്ന 12 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയ 8 സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. കൂടാതെ സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്താനും നടപടി സ്വീകരിച്ചു.

രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പരിശോധനയ്ക്കിടെ കണ്ടെത്തിയ വൃത്തിഹീനമായ സാഹചര്യങ്ങളിൽ സൂക്ഷിച്ച 500 സമൂസകളും, 10 കിലോഗ്രാം തയ്യാറാക്കിയ ചിക്കനും, 40 കിലോഗ്രാം സമൂസ മസാലയും നശിപ്പിച്ചു.

പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാനും ജില്ലയിൽ പരിശോധനകളും തുടർനടപടികളും ശക്തമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ ഡോ. എ രേഖ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ