Tuesday, October 20, 2026
Homeകേരളംയുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കിയ കേസിൽ 3 കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കിയ കേസിൽ 3 കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിൽ

കായംകുളം. പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കിയ കേസിൽ 3 കുപ്രസിദ്ധ ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തു.കായംകുളം സ്വദേശിയായ മുഹമ്മദ് അഫ്സൽ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടു പോയി മർദ്ദിച്ചത്.

കായംകുളം പത്തിയൂർ എരുവ സ്വദേശി മനീഷ് ,കണ്ടല്ലൂർ സ്വദേശി പ്രവീൺ,കായംകുളം ഫയർ സ്റ്റേഷൻ സമീപം താമസിക്കുന്ന മുഹമ്മദ് മുനീർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.കേസിൽ നാലാം പ്രതിയായ അഷ്റഫ് ഒളിവിലാണ്.വാഹന കച്ചവടക്കാരനായ അഫ്സലും ഒന്നാം പ്രതിയായ മനീഷും തമ്മിൽ വാഹന കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ.

ഈ മാസം 18 നു ഉച്ചയ്ക്ക് രണ്ടുമണിക്ക് അഫ്സൽ സുഹൃത്തുക്കളുമായി കായംകുളം വനിതാ പോളിടെക്നിക്കിന് പുറകുവശം നിൽക്കുമ്പോൾ ഒരു ഓട്ടോറിക്ഷയിൽ എത്തിയ മനീഷും മുനീറും, കുട്ടനും, ചേർന്ന് അഫ്സലിൻ്റെ സുഹൃത്തുക്കളെ ബിയർ കുപ്പി വീശി ഭയപ്പെടുത്തിയ ശേഷം അഫ്സലിനെ ഓട്ടോയിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു.

മനീഷിൻ്റെ കരീലകുളങ്ങരയിലുള്ള വീട്ടിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ട ശേഷം പ്രതികൾ ചേർന്നു ഇരുമ്പുപൈപ്പ് വോക്കിംഗ് സ്റ്റിക് ,ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് അഫ്സലിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

കഴുത്തിൽ കത്തി വെച്ച് കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതായി അഫ്സൽ പോലീസിന് പരാതി നൽകി പറഞ്ഞു. വിവരമറിഞ്ഞ കായംകുളം പോലീസ് എത്തിയാണ് അഫ്സലിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.കായംകുളം, കരിലക്കുളങ്ങര ഹരിപ്പാട് ,ഡൽഹി, അമ്പലപ്പുഴ തുടങ്ങിയ പോലീസ് സ്റ്റേഷനുകളായി 17 ഓളം കേസുകളിൽ പ്രതിയായ കാപ്പ നിയമപ്രകാരം നടപടി നേരിട്ട ആളാണ് മനീഷ് .രണ്ടാം പ്രതിയായ പ്രവീൺ കായംകുളം, കനകക്കുന്ന്, കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷനുകളിൽ ആറു കേസുകളിൽ പ്രതിയാണ്, മൂന്നാം പ്രതി മുനീറും പോലീസ് സ്റ്റേഷനിൽ ആറ് കേസിൽ പ്രതിയാണ്.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ