Saturday, October 17, 2026
Homeകേരളംസംസ്ഥാനത്തു സ്വർണ വിലയിൽ ഇന്നും ഇടിവ്: നിരക്ക് അറിയാം

സംസ്ഥാനത്തു സ്വർണ വിലയിൽ ഇന്നും ഇടിവ്: നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിൻ്റെ വില 1,08,120 രൂപയായി. ഇന്നലെ പവന് 600 രൂപയുടെ കുറവുണ്ടായിരുന്നു. ഗ്രാമിന് 13,515 രൂപയാണ് ഇന്നത്തെ വില.

ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങളടക്കം വിവിധ ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.

പണപ്പെരുപ്പം ഉയർന്നതോടെ പലിശനിരക്ക് വർധിപ്പിക്കാൻ യുഎസ് ഫെഡറൽ റിസർവ് തയ്യാറായേക്കുമെന്ന റിപ്പോർട്ടുകളും സ്വർണവിപണിയെ സ്വാധീനിക്കുന്നു. വിപണിയിലെ വിദഗ്ധരുടെ വിലയിരുത്തൽ, പലിശനിരക്ക് ഉയരുന്നത് സ്വർണത്തിൻ്റെ ആകർഷണം കുറയ്ക്കാൻ ഇടയാക്കും.

ജനുവരി 29 ന് രേഖപ്പെടുത്തിയത് 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് ഒരു പവൻ സ്വർണത്തിൻ്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ