Thursday, November 5, 2026
Homeകേരളംതിരുവനന്തപുരം കോർപറേഷൻ്റെ സുപ്രധാന പദ്ധതിക്ക് നാളെ തുടക്കം; ഡിവൈൻ നെറ്റ്‌വർക് ഏജൻസിക്ക് കരാർ നൽകി; അഞ്ച്...

തിരുവനന്തപുരം കോർപറേഷൻ്റെ സുപ്രധാന പദ്ധതിക്ക് നാളെ തുടക്കം; ഡിവൈൻ നെറ്റ്‌വർക് ഏജൻസിക്ക് കരാർ നൽകി; അഞ്ച് ഡിവിഷനുകളിൽ അപകടകരമായ കേബിളുകൾ നീക്കും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ അപകടകരവും അശാസ്ത്രീയവുമായ രീതിയിൽ വലിച്ചിട്ടിരിക്കുന്ന അനാവശ്യ കേബിളുകളും ടെലിഫോൺ-ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യുന്നതിനുള്ള ബൃഹത് പദ്ധതിക്ക് തിരുവനന്തപുരം നഗരസഭ തുടക്കമിടുന്നു.

ഇന്ത്യയിൽ വാരാണസിയിലും മുംബൈയിലും വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മേയർ വി. വി. രാജേഷ് നിർവഹിക്കും.

നഗരത്തിലെ അനാവശ്യ കേബിളുകൾ നീക്കം ചെയ്യുന്നതിനായി നഗരസഭാ കൗൺസിൽ നേരത്തെ തന്നെ പ്രമേയം അംഗീകരിച്ചിരുന്നു. നിരവധിയായ അപകടങ്ങൾക്കും ജീവഹാനിക്കും വഴിവെക്കുന്ന ഇത്തരം കേബിളുകൾ ബന്ധപ്പെട്ട സേവന ദാതാക്കൾ (സെർവീസ് പ്രൊവൈഡർമാർ) സ്വയം നീക്കം ചെയ്യാത്ത പക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്യും. ഇതിനായി വരുന്ന് തുക ചെലവായി ബന്ധപ്പെട്ട കമ്പനികളിൽ നിന്ന് ഈടാക്കുമെന്നും നഗരസഭ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നഗരസഭയിലെ ആകെയുള്ള 101 വാർഡുകളിലും പദ്ധതി നടപ്പാക്കുമെങ്കിലും ആദ്യഘട്ടത്തിൽ 5 വാർഡുകളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. നഗരസഭാ മെയിൻ ഓഫീസ് സ്ഥിതിചെയ്യുന്ന പാളയം, ഫോർട്ട്, കണ്ണമ്മൂല, തൈക്കാട്, പെരുന്താന്നി എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാർഡുകൾ. ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സർവീസ് പ്രൊവൈഡർമാരുടെയും യോഗത്തിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.

‘ഡിവൈൻ നെറ്റ്‌വർക്ക്’ എന്ന ഏജൻസിക്കാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നത്. തിരിച്ചറിയൽ ടാഗ് ചെയ്യാത്ത കേബിളുകൾ മുഴുവൻ മുറിച്ചു മാറ്റിയ ശേഷം ബാക്കിയുള്ളവ യന്ത്രങ്ങൾ ഉപയോഗിച്ച് ഒരുമിച്ച് ക്ലിപ്പ് ചെയ്ത് സുരക്ഷിതമാക്കുന്ന രീതിയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ