Saturday, October 3, 2026
Homeകേരളംറേഞ്ച് റോവർ വിവാദം: മന്ത്രി കെ.എം. ഷാജിക്കെതിരേ മോട്ടോർ വാഹന കമ്മിഷണർക്ക് പരാതി

റേഞ്ച് റോവർ വിവാദം: മന്ത്രി കെ.എം. ഷാജിക്കെതിരേ മോട്ടോർ വാഹന കമ്മിഷണർക്ക് പരാതി

കണ്ണൂർ: മന്ത്രി കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് പരാതി. വാഹനത്തിൽ നിയമവിരുദ്ധമായി ദേശീയ പതാക സ്ഥാപിച്ചതും ”കേരള സ്റ്റേറ്റ് ” ബോർഡ് സ്ഥാപിച്ചതും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി സരീഷ് പൂമരം പരാതി നൽകിയത്.

മോട്ടോർ വാഹന നിയമങ്ങളുടെയും കേന്ദ്ര-സംസ്ഥാന ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ് നടന്നതെന്ന് പരാതിയിൽ പറയുന്നു. സർക്കാർ ഫയലുകളുടെ ലോഗ് ബുക്കുകളുടെ വിശദമായ പരിശോധന നടത്തണം. KL-78-A-0009 നമ്പർ വാഹനം മോട്ടോർ വാഹന വകുപ്പ് വിളിച്ചുവരുത്തി പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു.

അതേസമയം, സ്‌റ്റേറ്റ് പദവി വ്യക്തമാക്കുന്ന ‘കേരള 13’ എന്ന ബോർഡും ദേശീയ ചിഹ്നവും പതിച്ച് കെയ്‌റോ റോവർ കാറിൽ സഞ്ചരിച്ചത് വിവാദമായിരുന്നു. വാഹനം തകരാറിലായതിനാൽ സുഹൃത്തിൻ്റെ വാഹനം ഒരു ദിവസത്തേക്ക് ഉപയോഗിച്ചുവെന്നായിരുന്നു വിവാദത്തോട് നേതൃത്വം പ്രതികരിച്ചത്.

സ്വകാര്യ വാഹനം ആവശ്യത്തിന് യുഡിഎഫ് സർക്കാർ അനുമതി നൽകിയത് 2 മന്ത്രിമാർക്ക് മാത്രമാണ്. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് പൊതുഭരണ വകുപ്പിൻ്റെ അനുമതി ലഭിച്ചത്. സർക്കാർ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ചെന്നിത്തല സ്വന്തം വണ്ടിക്ക് അപേക്ഷ നൽകിയത്. സ്വകാര്യ വാഹനങ്ങൾക്ക് അനുമതി ഉണ്ടെന്ന് കെ എം ഷാജിയുടെ വാദം ശരിയല്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ