Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ഇടപ്പള്ളി സ്വദേശിയായ പി ജി സജുവിനെയാണ് പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.

2018 ഒക്ടോബർ 11ന് കളമശ്ശേരി മഞ്ഞുമ്മൽ റോഡിന് സമീപത്തെ വീട്ടിലാണ് സംഭവം നടന്നത്. ഭാര്യയെ സംശയത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചിരുന്നു.

അന്വേഷണം പൂർത്തിയാക്കിയത് പൊലീസ് ഇൻസ്‌പെക്ടർ എ. പ്രസാദിന്റെ നേതൃത്വത്തിലാണ്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. എം ബി ഷാജിയും അഡ്വ. എസ് രാഖിയും ഹാജരായി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ