Thursday, October 1, 2026
Homeകേരളംദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച സംഭവത്തില്‍ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു

ദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച സംഭവത്തില്‍ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു

കോട്ടയം: ദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച സംഭവത്തില്‍ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി.

പ്രതി മുഖ്യമന്ത്രിയേയും അമ്മയെയും കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് അപമാനിച്ചെന്നും സ്പർദ്ധ വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ലത ഒരു മാധ്യമത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. മുഖ്യമന്ത്രിയെ ലൈംഗികമായി അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ അമ്മയെ അധിക്ഷേപിക്കുകയും ചെയ്തെന്നായിരുന്നു കോൺഗ്രസിന്‍റെ പരാതി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ