Wednesday, September 30, 2026
Homeകേരളംപ്രളയ ധനസഹായം തഹസിൽദാർമാർ വഴി വിതരണം ചെയ്യും; കാലതാമസം ഒഴിവാക്കാൻ നടപടിയുമായി സർക്കാർ

പ്രളയ ധനസഹായം തഹസിൽദാർമാർ വഴി വിതരണം ചെയ്യും; കാലതാമസം ഒഴിവാക്കാൻ നടപടിയുമായി സർക്കാർ

പ്രളയ ധനസഹായം വേഗത്തിലാക്കാൻ വിതരണത്തിന്റെ പൂർണ ചുമതല താലൂക്ക് തലത്തിലേക്ക് വികേന്ദ്രീകരിച്ച് സർക്കാർ ഉത്തരവിറക്കി. അപേക്ഷകൾ പെട്ടെന്ന് പരിശോധിച്ച് അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തിക്കാനാണിത്.

കളക്ടേറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ധനസഹായ വിതരണം നടന്നിരുന്നത്. അപേക്ഷകൾ വൻതോതിൽ ലഭിച്ചതോടെ സൂക്ഷ്മപരിശോധനയ്ക്കും അനുമതിക്കും കാലതാമസം നേരിട്ടിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ മാറ്റം.
സർക്കാർ ഫണ്ട് നേരിട്ട് ജില്ല കളക്ടർമാർക്ക് കൈമാറും.

തുടർന്ന് താലൂക്ക് തഹസിൽദാർമാർ വഴി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ‘ഡിബിടി’ സംവിധാനം വഴി തുക നേരിട്ടെത്തിക്കും. പുതിയ വിതരണ രീതിക്ക് അനുയോജ്യമായി സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ സി-ഡിറ്റിന് നിർദേശം നൽകി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ