വയോധികന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് കുട്ടികൾക്കും ജുവനൈൽ കോടതി ജാമ്യം അനുവദിച്ചു. ക്വട്ടേഷൻ ഏറ്റെടുത്ത് വയോധികനെ കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്ന മൂന്ന് കുട്ടികൾക്കാണ് കോടതി ജാമ്യം നൽകിയത്. വരും ശനിയാഴ്ച നടക്കുന്ന അടുത്ത സിറ്റിംഗിലായിരിക്കും കുട്ടികളെ ജാമ്യത്തിൽ വിട്ടയക്കുക.
കഴിഞ്ഞ ദിവസങ്ങളിൽ തെളിവുകൾ ശേഖരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമായി ഈ മൂന്ന് കുട്ടികളെയും പൊലീസ് കസ്റ്റഡിയിൽ നിന്നും വാങ്ങിയിരുന്നു. അതേസമയം, കൊലപാതകത്തിനായി ക്വട്ടേഷൻ നൽകിയ ബിരുദത്തിൻ്റെ ജാമ്യാപേക്ഷ ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല. ഇവരെ തെളിവെടുപ്പിനായി പൊലീസിന് കൈമാറാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് 15നാണ് വയോധികൻ കൊല്ലപ്പെട്ടത്. 13 വയസ്സുകാരിയായ കൊച്ചുമകൾ സുഹൃത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. അലമാരയിൽ നിന്ന് 4.5 പവൻ സ്വർണവും 4800 രൂപയുമാണു കിട്ടിയതെന്നു കുട്ടികൾ പൊലീസിനു മൊഴി നൽകി. പ്രതീക്ഷിച്ചത്ര പണം കിട്ടിയില്ല. അപ്പോഴാണു പെർഫ്യൂം ബോട്ടിലും മറ്റും എടുത്തതെന്ന് ഇവർ പറയുന്നത്.



