നേപ്പാളിൽ കനത്ത മഴയെത്തുടർന്ന് പ്രളയവും ഉരുൾപൊട്ടലും ഉണ്ടായതായി റിപ്പോർട്ട്. പേമാരിയിൽ 68 പേരുടെ ജീവൻ പൊലിഞ്ഞതായാണ് വിവരം. മൂന്നു ദിവസം തുടർച്ചയായി പെയ്യുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി.
മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുക, വീടുകൾ, പാലങ്ങൾ, റോഡുകൾ എന്നിവ തിരിച്ചറിയാനുള്ളവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നേപ്പാളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനും കഴിയും. കാലാവസ്ഥ പ്രതികൂലമായി തുടരുന്നതും റോഡ് ഗതാഗതം തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. വലിയ മല ഇടിഞ്ഞു വീണതും ആപടത്തിയുടെ വ്യാപ്തി കൂട്ടി. ലുംബിനി, ഗണ്ഡകി തുടങ്ങിയ പ്രവിശ്യകളിലെ ബാഗ്‌ലുങ്, പർബത്, മനാങ്, മ്യാഗ്ദി, പാൽപ തുടങ്ങിയ ജില്ലകളിലാണ് വലിയ തോതിൽ ദുരന്തം ഉണ്ടായത്.
കൂടാതെ, 143 വീടുകൾ പൂർണമായും തകരുകയും ഒരു കോൺഗ്രീറ്റ് പാലം പ്രളയത്തിൽ ഒലിച്ചുപോവുകയും ചെയ്തു. 51 വീടുകൾ ഭാഗികമായും തകർന്നു. 747 കുടുംബങ്ങളെ പ്രളയം ബാധിച്ചതായാണ് വിവരം. മണ്ണിടിച്ചിലിൻ്റെ ഭീകരദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീടുകൾ ഉൾപ്പെടെയുള്ള പർവതപ്രദേശം ഇടിയുകയും മറ്റൊന്നിൽ ഒരു മലയുടെ ഭാഗം നദിയിലേക്ക് പതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.



