Thursday, October 15, 2026
Homeകേരളംഅമ്മയോട് ഫോണിൽ മോശമായി സംസാരിച്ച യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തി

അമ്മയോട് ഫോണിൽ മോശമായി സംസാരിച്ച യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തി

അമ്മയോട് ഫോണിൽ മോശമായി സംസാരിച്ച യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തി. പിറവം സ്നേഹഭവൻ റോഡിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആക്രമണത്തിൽ കക്കാട് സ്വദേശി അരുണിന് 75% പൊള്ളലേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൃത്യത്തിനിടെ തീ കൊളുത്തിയ സുഹൃത്തുക്കളിൽ ഒരാളായ വിഷ്ണുവിനും പൊള്ളലേറ്റിട്ടുണ്ട്.

അരുണും വിഷ്ണുവും അടങ്ങുന്ന സംഘം പ്രദേശത്ത് സ്ഥിരമായി മദ്യപിക്കുകയും ലഹരി ഉപയോഗിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളവരാണെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി അരുൺ വിഷ്ണുവിന്റെ അമ്മയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതാണ് ആക്രമണത്തിന് പ്രകോപനമായത്. തുടർന്ന് വിഷ്ണുവും സുഹൃത്തുക്കളും ചേർന്ന് അരുണിനെ തന്ത്രപരമായി സ്നേഹഭവൻ റോഡിലേക്ക് വിളിച്ചുവരുത്തുകയും, കയ്യിൽ കരുതിയിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

സംഭവസ്ഥലത്ത് പോലീസും വിരലടയാള വിദഗ്ധരും എത്തി വിശദമായ തെളിവെടുപ്പ് നടത്തി. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സംഘത്തിലെ മറ്റു രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 25 ശതമാനം പൊള്ളലേറ്റ വിഷ്ണു പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പിറവം പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ