Wednesday, October 7, 2026
Homeഇന്ത്യ95 രൂപയുടെ ഊണിന് ഇനി 110, ഇഡ്ഡലിക്കും വടയ്ക്കും ബോണ്ടയ്ക്കും ദോശക്കുമെല്ലാം വില കൂട്ടി; ട്രെയിനില്‍...

95 രൂപയുടെ ഊണിന് ഇനി 110, ഇഡ്ഡലിക്കും വടയ്ക്കും ബോണ്ടയ്ക്കും ദോശക്കുമെല്ലാം വില കൂട്ടി; ട്രെയിനില്‍ ഇനി ഭക്ഷണത്തിന് പുതിയ നിരക്ക്

കൊച്ചി: റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വില 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ 60 ആഹാരങ്ങൾക്കാണ് വില കൂട്ടിയത്. വെള്ളിയാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. പ്രാതലിനും ഊണിനും ലഘു ആഹാരത്തിനും ഇളവില്ല.

38 പാൻ ഇന്ത്യ വിഭവങ്ങൾക്കും 22 പ്രാദേശിക വിഭവങ്ങൾക്കും വില കൂട്ടിയിരിക്കുന്നത്. ഇതിന് പുറമെ ചില പുതിയ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഇഡ്ഡലിയും ചട്ട്നിയും ഇനി 20 രൂപയ്ക്ക് കിട്ടില്ല. 25 രൂപ നൽകണം. മസാലദോശക്ക് 30 രൂപയായി. നിലവിൽ 25 രൂപയായിരുന്നു. എന്നാൽ ഡിപ്പ് ചായയും കാപ്പിയും 10 രൂപയിൽ തുടരും. പഴം പൊരിക്കും വില കൂട്ടിയിട്ടില്ല. 20 രൂപ തന്നെയാണ് വില.

രണ്ട് സമൂസയ്ക്ക് 30 രൂപ നൽകണം. വെജിറ്റബിൾ സാൻഡിവിച്ച് 30 രൂപയിൽ നിന്ന് 35 രൂപയായി. രണ്ട് വെജിറ്റബിൾ കട്ട്‌ലെറ്റ് കഴിക്കാൻ 50 രൂപ നൽകണം. നിലവിൽ 40 രൂപയായിരുന്നു. റവദോശയ്ക്കും റവ ഇഡ്ഡലിക്കും അഞ്ച് രൂപ കൂടി. യഥാക്രമം 30, 25 രൂപയായി. ആലു ബോണ്ട: 20 രൂപയിൽ നിന്ന് 25 രൂപയായി സമോസ / ഒനിയൻ പക്കോഡ: 25 രൂപയിൽ നിന്ന് 30 രൂപയായി. കേരളീയ വിഭവങ്ങളായ പുട്ട് / ഇടിയപ്പം / അപ്പം / സാംബാർ വട / ബജ്ജി എന്നിവയ്ക്ക് 30 രൂപ. കടലക്കറിക്ക് 45 രൂപയായി. മുമ്പ് 40 രൂപയായിരുന്നു

സുഖിയന് നേരത്തെ 30 രൂപയായിരുന്നു. പുതിയ വില 10 രൂപ വർദ്ധിപ്പിച്ച് 40 രൂപയായി. ഫ്രൈ പത്തിരി / നെയ്യപ്പം എന്നിവക്ക് 25 രൂപ. മുമ്പ് 20 രൂപയായിരുന്നു. ഉണ്ണിയപ്പം / കപ്പ ഫ്രൈ വിത്ത് പപ്പടം / ബൂളി: 20 രൂപ പഴംപൊരി, അരിപ്പത്തിരി, ഇലയട: വില മാറ്റമില്ലാതെ യഥാക്രമം 20 രൂപ, 15 രൂപ, 25 രൂപ നിരക്കുകളിൽ തുടരും. ഫിഷ് കറി മീൽസ്: 95 രൂപയിൽ നിന്ന് 110 രൂപയായി ഉയർന്നു. ഓംലെറ്റ്: 35 രൂപയിൽ നിന്ന് 45 രൂപയായി. പുഴുങ്ങിയ മുട്ട (1 എണ്ണം): 15 രൂപയിൽ നിന്ന് 20 രൂപയായി. ലെമൺ റൈസ് / തൈർ സാദം: 35 രൂപ. ചപ്പാത്തി (5 രൂപ), പൊറോട്ട (10 രൂപ): വിലയിൽ മാറ്റമില്ല.

പുതായി ഉൾപ്പെടുത്തിയ വിഭവങ്ങൾ: ചിക്കൻ കറി, ചിക്കൻ ഫ്രൈഡ് റൈസ്, എഗ്ഗ് ഫ്രൈഡ് റൈസ്, വെജ് ഫ്രൈഡ് റൈസ്, ചില്ലി ചിക്കൻ, വെജിറ്റബിൾ നൂഡിൽസ്, സ്റ്റഫ്ഡ് പൊറോട്ട തുടങ്ങിയ 8 പുതിയ വിഭവങ്ങൾ മെനുവിൽ പുതിയതായി എത്തിയിട്ടുണ്ട്.

തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, സേലം എന്നിവിടങ്ങളിൽ പുതിയ ഡിവിഷനുകളിലെ സ്റ്റേഷനുകളിൽ പുതിയ നിരക്കുകൾ ബാധകമാണ്. യാത്രക്കാരുടെ അറിവിലേക്കായി പുതിയ വിലവിവരപ്പട്ടിക കടകളിൽ വ്യക്തമായി കാണിക്കണമെന്ന് ദക്ഷിണ നിർദ്ദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ