സംസ്ഥാനത്തെ സ്വർണവിലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് സ്വർണവില പവന് 760 രൂപ കുറഞ്ഞ് 1,13,160 രൂപയും ഗ്രാമിന് 95 രൂപയും കുറഞ്ഞു 14,145 രൂപയിലേക്ക്. കഴിഞ്ഞ ദിവസം പവന് 1,13,920 രൂപയും ഗ്രാമിന് 14,240 രൂപയുമായിരുന്നു. ഈ മാറ്റം സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമാകുന്ന വിധത്തിലുള്ളതാണ്.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിറം രേഖപ്പെടുത്തിയത് സെപ്റ്റംബർ ഒന്നിനായിരുന്നു. അന്ന് പവന് 1,15,080 രൂപയും ഗ്രാമിന് 14,385 രൂപയുമായിരുന്നു. സെപ്റ്റംബർ രണ്ടിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,480 രൂപയും ഗ്രാമിന് 13,935 രൂപയുമായിരുന്നു.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താൽപ്പര്യപ്പെടുന്നു. സ്വർണത്തിൻ്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്.



