Sunday, October 18, 2026
Homeകേരളംഎവിടെ നോക്കിയാലും എൺപതുകളുടെ ഫീൽ! സോഷ്യൽ മീഡിയയെ ‘റെട്രോ ലുക്കിൽ’ തളച്ചിട്ട് ഇൻസ്റ്റഗ്രാം ട്രെൻഡ്

എവിടെ നോക്കിയാലും എൺപതുകളുടെ ഫീൽ! സോഷ്യൽ മീഡിയയെ ‘റെട്രോ ലുക്കിൽ’ തളച്ചിട്ട് ഇൻസ്റ്റഗ്രാം ട്രെൻഡ്

എൺപതുകളിൽ ആണെങ്കിൽ നിങ്ങളെ കാണാൻ എങ്ങനെയുണ്ടാവും? ഇൻസ്റ്റ​ഗ്രാം മുഴുവൻ ഇപ്പോൾ ഒരു ട്രെൻഡിന് പിന്നാലെയാണ്. ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ ഭരിക്കുകയാണ് ഒരു റെട്രോ ട്രെൻഡ്. സോഷ്യൽ മീഡിയ മാത്രമല്ല ജെൻസികളുടെ ഹൃദയവും കീഴടക്കുകയാണ് ഈ ട്രെൻഡ്

ബാ​ഗി ജീൻസും ഹിപ്പി തലയുമൊന്നും നിങ്ങളുടേതല്ല പിള്ളാരെയെന്ന് വിളിച്ചു പറയുകയാണ് ഇൻസ്റ്റ​ഗ്രാമിൽ തരം​ഗമാകുന്ന റെട്രോ ട്രെൻഡ്. സിനിമാ താരങ്ങളടക്കം നിരവധി പേരാണ് ഈ ട്രെൻഡിന് പിന്നാലെ കൂടിയിരിക്കുന്നത്. 1970 മുതൽ ഇങ്ങോട്ടേക്കുള്ള ഫാഷൻ ട്രെൻഡുകൾക്ക് അനുസരിച്ചുള്ള എഐ രൂപഭാവങ്ങളാണ് സോഷ്യൽമീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. ഈ ട്രെൻഡിനൊപ്പം ചുവടുവെക്കുകയാണ് മലയാളി സിനിമാതാരങ്ങളും

ഷറഫുദ്ദീനും അനുപമ പരമേശ്വരനും ഉൾപ്പെടെയുള്ള താരങ്ങളാണ് തങ്ങളുടെ 80കളിലെ ചിത്രം പങ്കുവെച്ചുക്കൊണ്ട് രം​ഗത്ത് വന്നിരിക്കുന്നത്. ആരാധകഹൃദയം കീഴടക്കുകയാണ് ഇരുവരും പങ്കുവെച്ച ചിത്രങ്ങൾ. ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന അനുപമയുടെ ചിത്രത്തിന് ഇൻസ്റ്റ​ഗ്രാമിൽ നിരവധി കമ‌ന്റുകളാണ് ലഭിച്ചിരിക്കുന്നത്. ട്രെൻഡിനൊപ്പം ഞാനുമുണ്ടേ എന്ന കമന്റുമായാണ് മഡോണ സെബാസ്റ്റ്യൻ എത്തിയിരിക്കുന്നത്.

ഒരു വസന്തമെന്ന ക്യാപ്ഷനോടെയാണ് ഷറഫുദ്ദീൻ തന്റെ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. പോസ്റ്റിന് താഴെ ചില രസകരമായ കമന്റുകളും കാണാം. 80കളിലേക്ക് എത്തിയപ്പോൾ ചെറുതായി ഷറഫുദ്ദീന്റെ ഛായ മാറിയോയോന്നാണ് ചിലരുടെ സംശയം. എന്തായാലും റെട്രോ ലുക്കിൽ താരം കലക്കിയിട്ടുണ്ടെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്.

ഈ ചിത്രങ്ങളെല്ലാം കണ്ട് സ്വന്തമായി ഒരു റെട്രോ ഫോട്ടോ വേണമെന്ന് തോന്നുന്നുണ്ടോ ? ചെയ്യേണ്ടത്. ഇത്രമാത്രം. ഫോണിൽ ജെമിനി ആപ്പിൽ ലോ​ഗിൻ ചെയ്യുക. ഒരു ഫോട്ടോ അപ്ലോഡ് ചെയ്തതിന് ശേഷം what would i have looked in 80s എന്ന് നിർദേശം നൽകുക. നിങ്ങൾ 80കളിൽ ആണെങ്കിൽ എങ്ങനെയുണ്ടാവുമെന്ന് ശേഷം കിട്ടുന്ന ചിത്രങ്ങൾ പറയും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ