കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം പിടിയിൽ അഴീക്കോട് മീൻകുന്ന് സ്വദേശി ഫസൽ ആണ് കണ്ണൂർ സിറ്റി പോലീസിൻ്റെ പിടിയിൽ. 1997ൽ അഴീക്കോട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ചു
ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന ഫസലിനെ കോടി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിതനായി. വിദേശത്ത് നിന്ന് തിരിച്ചെത്തി യപ്പോഴാണ് ഫസൽ പിടഞ്ഞത്.
ആലപ്പുഴ സ്വദേശിയായ സുനിൽ കുമാറിനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് നിയമനടപടികൾ നേരിട്ടു. എന്നൽ മാസങ്ങൾക്ക് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ കേസിൻ്റെ വിചാരണ നേരിടാതെ വിദേശത്തേക്ക് പോയി. അതിനിടെ അഴീക്കോട്ടെ വീടും സ്ഥലവും വിറ്റ കുടംബം മറ്റൊരു ഇടത്തേക്ക് താമസം മാറി.
2002 ലാൻകോടതി ഫസലിൻ്റെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ദുബായിലും അയർലൻഡിലും പോളാണ്ടിലുമൊക്കെയാണ് ഫസൽ ഇക്കാലയളവിൽ താമസിച്ചത്. ഇയാൾ നാട്ടിലേക്ക് വരുന്നുണ്ടെന്ന് പൊലിസിന് കഴിഞ്ഞ ദിവസം രഹസ്യ വിവരം ലഭിച്ചു. നാട്ടിലെത്തിയതിന് പിന്നലെ ഇയാളെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു



