Wednesday, October 7, 2026
Homeകേരളംതൃശ്ശൂരിൽ വീണ്ടും വാഹനാപകടം: മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം: മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു.നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു സംഭവം.

ബൈക്ക് യാത്രക്കാരായ തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, മൂന്നുവയസ്സുകാരൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ബൈക്കിലേക്ക് ഇടിച്ചുകയറിയ കാർ റോഡരികിലെ വൈദ്യുതപോസ്റ്റും തകർത്തു. അതേസമയം, കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്.

കഴിഞ്ഞദിവസം തൃശ്ശൂർ കയ്പമം​ഗലത്തുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ടുപേർ മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 11.42-ഓടെ കയ്പമം​ഗലം ദേശീയപാതയിലാണ് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരെല്ലാം തമിഴ്നാട് ദിണ്ടി​ഗലിലെ സ്വകാര്യ എൻജിനീയറിങ് കോളേജ് വിദ്യാർഥികളായിരുന്നു. ഈ അപകടത്തിന്റെ നടുക്കം മാറുംമുൻപേയാണ് കുന്നംകുളത്ത് വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ