Sunday, September 6, 2026
Homeകേരളംമുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിച്ചു: പോസ്റ്റുകൾ അബദ്ധത്തിൽ നീക്കം...

മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിച്ചു: പോസ്റ്റുകൾ അബദ്ധത്തിൽ നീക്കം ചെയ്‌തെന്ന് മെറ്റ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിച്ചു. പോസ്റ്റുകൾ അബദ്ധത്തിൽ നീക്കം ചെയ്തതാണെന്നാണ് സർക്കാരിന് മെറ്റ നൽകിയ വിശദീകരണം. ഔദ്യോ​ഗികമായ മെറ്റ സർക്കാരിന് മറുപടി നൽകും. സർക്കാരിന്റെ രണ്ട് സുപ്രധാന അറിയിപ്പുകളായിരുന്നു മുഖ്യമന്ത്രിയുടെ പേജിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യപ്പെട്ടത്.

പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. പിന്നാലെയാണ് പോസ്റ്റുകൾ പുനഃസ്ഥാപിച്ചത്. സംസ്ഥാനത്തെ ആശാവർക്കർമാർക്കായി സർക്കാർ പ്രഖ്യാപിച്ച ഓണം ഉത്സവബത്തയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ പോസ്റ്റും നബിദിന ആശംസകൾ അടങ്ങിയ പോസ്റ്ററുമായിരുന്നു നീക്കം ചെയ്തത്.

ഈ പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യാനുണ്ടായ കാരണം എന്താണെന്ന് മെറ്റ വ്യക്തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.

പോസ്റ്റുകളുടെ ഉള്ളടക്കത്തിൽ എന്ത് അപാകതയാണ് കണ്ടെത്തിയതെന്ന് കമ്പനി അറിയിക്കണം. മാത്രമല്ല, അന്യായമായി നീക്കം ചെയ്ത രണ്ട് പോസ്റ്റുകളും ഉടൻ തന്നെ പേജിൽ പുനഃസ്ഥാപിക്കണമെന്നും മെറ്റയോടും ഒപ്പം കേന്ദ്ര ഐടി മന്ത്രാലയത്തോടും മുഖ്യമന്ത്രിയുടെ ഓഫീസ് അയച്ച കത്തിൽ ആവശ്യമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ