Sunday, September 6, 2026
Homeഇന്ത്യരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം; അവശേഷിക്കുന്നത് നാല് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കൽക്കരി

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം; അവശേഷിക്കുന്നത് നാല് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കൽക്കരി

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം. 50 താപവൈദ്യുത നിലയങ്ങളിൽ അവശേഷിക്കുന്നത് വെറും ഒൻപത് ദിവസത്തേക്കുള്ള കൽക്കരി മാത്രം. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ശേഖരം 28.2 ദശലക്ഷം ടണ്ണായി ചുരുങ്ങി.

സാധാരണയായി 19 ദിവസത്തേക്കുള്ള കരുതൽ ശേഖരം വേണ്ടിടത്താണ് വെറും ഒൻപത് ദിവസത്തേക്ക് മാത്രമാണ് കൽക്കരി അവശേഷിക്കുന്നത്. കാലവർഷക്കെടുതിയും കൽക്കരി ഖനനവും ചരക്കുനീക്കവും തടസ്സപ്പെട്ടതാണ് നിലവിലെ അപ്രതീക്ഷിത പ്രതിസന്ധിക്ക് പ്രധാന കാരണം.

സ്ഥിതി നിയന്ത്രിക്കാൻ കൽക്കരി, വൈദ്യുതി, റെയിൽവേ മന്ത്രാലയങ്ങൾ സംയുക്ത നിരീക്ഷണം തുടങ്ങി. അടിയന്തരമല്ലാത്ത അറ്റകുറ്റപ്പണികൾ മാറ്റിവെച്ച് ഉൽപാദനം തുടരാനാണ് കേന്ദ്ര നിർദേശം. വൈദ്യുതി ഉല്പാദനത്തെ നിലവിലെ പ്രതിസന്ധി ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ