Sunday, September 6, 2026
Homeകേരളംമൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് ഇസ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാക്കൾക്കെതിരെ കേസ്

മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് ഇസ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാക്കൾക്കെതിരെ കേസ്

ഇടുക്കി: മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് ഇസ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ കേസെടുക്കുമെന്ന് വനം വകുപ്പ്. മൂന്നാര്‍ കുട്ടിയാര്‍ സ്വദേശിക്കെതിരെയാണ് വനംവകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് വനംവകുപ്പ് പറഞ്ഞു.

സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും നേരത്തെ കര്‍ശനമായി നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശങ്ങൾ നിലനില്‍ക്കെയാണ് സഞ്ചാരികള്‍ പൂക്കള്‍ പറിച്ചെടുത്തത്. പൂക്കള്‍ പറിച്ച ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ വനം വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കേസെടുക്കുമെന്നാണ് അറിയിച്ചത്.

മൂന്നാര്‍ ചുക്കന്‍മുടി മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. മൊട്ടിട്ടപ്പോള്‍ തന്നെ ജില്ലാ ഭരണകൂടവും വനം വകുപ്പും കർശന നിർദ്ദേശം നൽകിയിരുന്നു. പൂക്കൾ പറിച്ച കൂടുതല്‍ ആളുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്നാണ് വിവരം. എറണാകുളം സ്വദേശിയും നീലക്കുറിഞ്ഞി നശിപ്പിച്ചെന്ന് വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരെയും അന്വേഷണമുണ്ടാകും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ