Thursday, September 24, 2026
Homeകേരളം73,024 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ: സംസ്ഥാനതല വിതരണോദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

73,024 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ: സംസ്ഥാനതല വിതരണോദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി 73,024 അർഹരായ കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റിയതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഓഗസ്റ്റ് 3 തിങ്കളാഴ്ച രാവിലെ 11ന് കനകക്കുന്ന് പാലസ് മെയിൻ ഹാളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ഗുണഭോക്താക്കൾക്ക് ഓഗസ്റ്റ് മുതലുള്ള സൗജന്യ റേഷൻ വിതരണോദ്ഘാടനവും ചടങ്ങിൽ നടക്കും.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ച് അനർഹരായവരെ ഒഴിവാക്കി, ഏറ്റവും അർഹരായ കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ ആനുകൂല്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ആരോഗ്യ വകുപ്പ് വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ മുഖ്യാതിഥിയാകും. ഡോ. ശശി തരൂർ എം.പി, മേയർ വി.വി. രാജേഷ് എന്നിവർ വിശിഷ്ടാതിഥികളാകും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം , വാർഡ് കൗൺസിലർ ഷെർളി എസ്, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ. കെ തുടങ്ങിയവർ സന്നിഹിതരാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ