തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. ഇടുക്കി കുടയത്തൂർ അടൂർമലയിലാണ് ഉരുൾപൊട്ടിയത്. മഷികല്ലേൽ രവിയുടെ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീട് പൂർണ്ണമായും തകർന്നു.
കോട്ടയം പയ്യാനിത്തോട്ടത്തെ ഉരുൾപൊട്ടലിലും വീട് തകർന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.



