Friday, November 6, 2026
Homeകേരളംഎന്തൊരു മാറ്റം ജയിലിൽ കിടന്നാലും ഇങ്ങനെ മാറുമോ: കൂടത്തായി കേസിലെ പ്രതി ജോളി, വേഷം ജീൻസും...

എന്തൊരു മാറ്റം ജയിലിൽ കിടന്നാലും ഇങ്ങനെ മാറുമോ: കൂടത്തായി കേസിലെ പ്രതി ജോളി, വേഷം ജീൻസും ടോപ്പും; കോടതിക്ക് മുന്നിൽ തടിച്ചു കൂടി ആളുകൾ

കൂടത്തായി കേസിലെ പ്രതി ജോളി ജോസഫാണ് ഇന്ന് കോടതിയിലെത്തിയത് ജീൻസും ടോപ്പുമണിഞ്ഞ് പുതിയ ലുക്കിൽ. ജീൻസും ടോപ്പും ധരിച്ചാണ് ജോളി ഇന്ന് മാറാട് പ്രത്യേക കോടതിയിൽ എത്തിയത്.

ജോളിയുടെ പുതിയ വേഷം കണ്ടതോടെ ഇവരെ കാണാൻ ആളുകൾ കൂടി. പിന്നാലെ പൊലീസ് ഇവരെ കോടതിക്ക് അകത്തേക്ക് മാറ്റി. സ്പൈറൽ ബൈൻഡ് ചെയ്ത ഒരുകെട്ട് പേപ്പറുകളും ജോളിയുടെ കൈയിലുണ്ടായിരുന്നു.

അതിനിടെ, തയ്യാറെടുക്കുകയാണ് ജോളി ജോസഫ്. കോഴിക്കോട് സബ് ജയിലില് തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര് , വനിതാ ജയിലിലെത്തിയത് വാര് ത്തയായിരുന്നു. ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്.

ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഇപ്പോൾ ജോലി. ആകെ എട്ട് പേപ്പറുകളാണ് ഇത്തവണ ജോളിക്ക് എഴുതാനുണ്ടായിരുന്നത്. ജയിലിലെ തന്നെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ക്ലാസുകൾ നയിക്കുന്നത്.

കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളിയുടെ ഭർത്താവ് റോയ് തോമസ് കേസിൻ്റെ വിചാരണ അവസാന ഘട്ടത്തിലാണ്. കേസിലാണ് ജോളി ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ആർ.ഹരിദാസ് കഴിഞ്ഞ മൂന്ന് തവണ ഹാജരായിരുന്നില്ല. തുടർന്ന് വിചാരണ മാറ്റുകയായിരുന്നു. മാറാട് പ്രത്യേക കോടതി ജഡ്ജി കെ.സുരേഷ്കുമാർ മുമ്പാകെ സിലി വധക്കേസിലെ കുറ്റപത്രത്തിൽ വാദം പൂർത്തിയാക്കി.

2011ലാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിൻ്റെ സഹോദരന് സംശയം ഉന്നയിച്ച പോലീസിനെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ ജോളി ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിൻ്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത് അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

2011ൽ സയനൈഡ് കൊടുത്താണ് മരിച്ചെന്ന് റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതായി ഡിവൈഎസ്പി ആർ ഹരിദാസിൻ്റെ സംഘത്തെ കണ്ടെത്തി. വടകര എസ് പിയായിരുന്ന കെജി സൈമണിൻ്റെ മേൽനോട്ടത്തിൽ ആറ് അന്വേഷണസംഘങ്ങൾ രൂപീകരിച്ച് മറ്റ് കൊലപാതകക്കേസുകളിൽ കൂടി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ